ആ കാരണത്താൽ നിത്യ ഒരു ഭാഗ്യംകെട്ട നായികയാണെന്ന തോന്നൽ നിർമ്മാതാവിന് ഉണ്ടായി; അങ്ങനെ ഗോപിക സിനിമയിൽ എത്തി; പിന്നീട് ഗോപിക വലിയ നടിയായി മാറി; സംവിധായകൻ പറയുന്നു!

ഈ പറക്കും തളിക എന്ന സിനിമയിലൂടെ മലയാള സിനിമാ ലോകത്തേക്ക് എത്തിയ നായികയാണ് നിത്യാ ദാസ്. ആദ്യ സിനിമ തന്നെ ദിലീപിന്റെ നായികയാവുന്നത് അഭിമാനിക്കാവുന്ന കാര്യമാണ്. മലയാളത്തിലെ എക്കാലത്തേയും ഹിറ്റ് ചിത്രത്തിൽ ഒന്നായി ഈ പറക്കും തളിക അറിയപ്പെടുന്നുമുണ്ട്.

അതേസമയം, ആദ്യ സിനിമ ബ്ലോക്ക് ബസ്റ്റർ ഹിറ്റായെങ്കിലും പിന്നീട് കരിയറിൽ വലിയൊരു വിജയം നേടാൻ നിത്യക്ക് സാധിക്കാതെ പോയി. ഈ പറക്കും തളികയുടെ വിജയത്തിന് ശേഷം സുരേഷ് ​ഗോപി നായകനായ നരിമാൻ എന്ന ചിത്രത്തിൽ നിത്യ അഭിനയിച്ചിരുന്നു. ചെറിയൊരു വേഷമാണ് അതിൽ നിത്യയ്ക്ക് ലഭിച്ചത്.

പിന്നീട് കൺമഷി എന്ന ചിത്രത്തിലൂടെ വീണ്ടും നായികയായി. കലാഭവൻ മണി, വിനീത് തുടങ്ങിയവരാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളായത്. എന്നാൽ ചിത്രം നിരാശപ്പെടുത്തുകയായിരുന്നു. അതിനു ശേഷം മോഹൻലാലിന്റെ ഹിറ്റ് ചിത്രം ബാലേട്ടനിൽ ഒരു ശ്രദ്ധേയ വേഷത്തിൽ നിത്യാ ദാസ് എത്തിയിരുന്നു.

also read;
Also read;

പിന്നീടങ്ങോട്ട് കഥാവശേഷൻ, ഹൃദയത്തിൽ സൂക്ഷിക്കാൻ, ന​ഗരം തുടങ്ങിയ ചിത്രങ്ങളിലും തമിഴ് തെലുങ്ക് ഭാഷകളിൽ ഏതാനും ചിത്രങ്ങളിലും നടി അഭിനയിച്ചു. ഒടുവിൽ വിവാഹത്തോടെ സിനിമയിൽ നിന്ന് പിന്മാറുകയും ചെയ്തു. 2007 ൽ പുറത്തിറങ്ങിയ സൂര്യ കിരീടം ആയിരുന്നു നിത്യയുടെ അവസാന ചിത്രം.

എന്നാൽ ഇപ്പോൾ മലയാള ടെലിവിഷനിൽ നിറസാന്നിധ്യമാണ് നിത്യാ ദാസ്. അതോടൊപ്പം അഭിനയത്തിലേക്കും നിത്യ തിരിച്ചെത്തുന്നുണ്ട് . ജനപ്രിയ നോവലിസ്റ്റും തിരക്കഥാകൃത്തുമായ കെ.വി അനിൽ എഴുതി കലാ സംവിധായകനും ബ്ലോഗറുമായ അനിൽ കുമ്പഴ സംവിധാനം ചെയ്യുന്ന സൈക്കോ ഹൊറർ ത്രില്ലർ ചിത്രമാണ് പള്ളിമണിയിലൂടെയാണ് നിത്യ വീണ്ടും സിനിമയിലേക്ക് എത്തുന്നത്.

ശ്വേതാ മേനോൻ, കൈലാഷ്, ദിനേശ് പണിക്കർ, ഹരികൃഷ്ണൻ തുടങ്ങി വൻതാര നിര തന്നെ ചിത്രത്തിലുണ്ട്. ഏകദേശം 14 വര്ഷങ്ങൾക്ക് ശേഷമാണ് നിത്യ വീണ്ടും സിനിമയിൽ എത്തുന്നത്. അതിനിടെ, നിത്യയുടെ തുടക്കകാലത്ത് ഒരു സിനിമയിൽ നിന്ന് ഒഴിവാക്കിയതിനെ കുറിച്ച് സംവിധായകനായ ശ്രീകണ്ഠൻ വെഞ്ഞാറമൂട് പറഞ്ഞ വാക്കുകളാണ് ശ്രദ്ധനേടുന്നത്.

” ജയസൂര്യ നായകനായ പ്രണയമണിത്തൂവൽ എന്ന ചിത്രത്തിൽ ആദ്യം നിത്യയെ ആണ് നായികയായി തീരുമാനിച്ചതെന്നും നിത്യയുടെ രണ്ടാമത്തെ ചിത്രം പരാജയപ്പെട്ടതോടെ ചിത്രത്തിൽ നിന്ന് ഒഴിവാക്കുകയായിരുന്നു എന്നുമാണ് ചിത്രത്തിന്റെ സഹസംവിധായകനായിരുന്ന ശ്രീകണ്ഠൻ വെഞ്ഞാറമൂട് പറഞ്ഞത്. ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം പറഞ്ഞത്.

Also read;
Also read;

‘പ്രണയമണിത്തൂവലിൽ യഥാർത്ഥത്തിൽ നായികയായി തീരുമാനിച്ചിരുന്നത് നിത്യ ദാസിനെയാണ്. ഷൂട്ട് തുടങ്ങുന്നതിന് മുൻപത്തെ ദിവസമായിരുന്നു നിത്യയുടെ കൺമഷി എന്ന ചിത്രം റിലീസ് ചെയ്തത്. കൺമഷി വലിയ രീതിയിൽ പരാജയപ്പെട്ടു. അതോടെ നിത്യ ഒരു ഭാഗ്യംകെട്ട നായികയാണെന്ന തോന്നൽ നിർമ്മാതാവിന് ഉണ്ടായി. പറക്കും തളിക കഴിഞ്ഞാണ് കൺമഷി ചെയ്യുന്നത്,’

‘അങ്ങനെ നിത്യ ദാസിനെ ഒന്ന് മാറ്റി ചിന്തിക്കാമെന്ന് നിർമ്മാതാവ് തീരുമാനിച്ചു. അങ്ങനെ മറ്റൊരാളെ ചിന്തിക്കുന്ന സമയത്താണ് തൃശ്ശൂരിൽ നിന്ന് ഗോപിക വരുന്നത്. അന്ന് ഞാൻ തന്നെയാണ് ഗോപികയുടെ സ്റ്റിൽസും ഡയലോഗുകളും ഒക്കെ എടുക്കുന്നത്. അങ്ങനെ ഗോപിക സിനിമയിൽ എത്തി. പിന്നീട് ഗോപിക വലിയ നടിയായി മാറി,’ അദ്ദേഹം പറഞ്ഞു.

about nithya das

Safana Safu :