ഉക്രെയ്‌നിനെതിരായ റഷ്യയുടെ ആക്രമണത്തിന് ഏറ്റവും വലിയ പരിഹാരം ഒരു ഡ്രാഗണ്‍ ആണ്; ‘ഗെയിം ഓഫ് ത്രോണ്‍സ്’ സൃഷ്ടാവ് ജോര്‍ജ്ജ് ആര്‍ആര്‍ മാര്‍ട്ടിന്‍

ഉക്രെയ്‌നിനെതിരായ റഷ്യയുടെ ആക്രമണത്തിന് ഏറ്റവും വലിയ പരിഹാരം ഒരു ഡ്രാഗണ്‍ ആണെന്ന്, ‘ഗെയിം ഓഫ് ത്രോണ്‍സ്’, ‘ഹൗസ് ഓഫ് ദി ഡ്രാഗണ്‍’ എന്നീ ലോക പ്രേക്ഷകരുടെ ഇഷ്ട സീരീസിന്റെ സൃഷ്ടാവായ ജോര്‍ജ്ജ് ആര്‍ആര്‍ മാര്‍ട്ടിന്‍. റഷ്യന്‍ പ്രസിഡന്റ് വഌഡിമിര്‍ പുടിന്‍ ആണവ ബോംബുകള്‍ ഉപയോഗിച്ചാല്‍ ക്രെംലിനിലേക്ക് പറക്കാന്‍ എനിക്ക് ഒരു ഡ്രാഗണുണ്ടായിരുന്നെങ്കില്‍ എന്ന് ഞാന്‍ ആഗ്രഹിക്കുകയാണ്’.

‘ദി ലേറ്റ് ഷോ വിത്ത് സ്റ്റീഫന്‍ കോള്‍ബെര്‍ട്ട്’ എന്ന ഷോയില്‍ തന്റെ പുതിയ പുസ്തകമായ ‘ദി റൈസ് ഓഫ് ദി ഡ്രാഗണ്‍: ആന്‍ ഇല്ലസ്‌ട്രേറ്റഡ് ഹിസ്റ്ററി ഓഫ് ദ ടാര്‍ഗേറിയന്‍ ഡൈനാസ്റ്റി’ വൊളിയം ഒന്നിന്റെ പ്രോമോഷനെത്തിയപ്പോഴാണ് ജോര്‍ജ്ജ് മാര്‍ട്ടിന്‍ ഇക്കാര്യം പറഞ്ഞത്. ‘നമ്മളിപ്പോള്‍ ജീവിക്കുന്ന ലോകത്തെ നോക്കൂ, ഇവിടെ വെസ്‌റ്റെറോസിനേക്കാള്‍ മോശമാണ്.

ക്ഷമിക്കണം. 50 കളിലും 60 കളിലും ധാരാളം യുദ്ധ നോവലുകള്‍ ഉണ്ടായിരുന്നു. എന്നാല്‍ ഞങ്ങള്‍ അതിനെക്കുറിച്ച് വേവലാതിപ്പെടുന്നത് നിര്‍ത്തി, പകരം സോംബി അപ്പോക്കലിപ്റ്റ്‌സുകളില്‍ ശ്രദ്ധ കേന്ദ്രീകരിച്ചു. എന്നാലിപ്പോള്‍, ആണവ യുദ്ധങ്ങള്‍ കൂടുതല്‍ ഉണ്ടാവാനുള്ള സാധ്യതകള്‍ കാണുന്നു,’ എന്നും ജോര്‍ജ്ജ് മാര്‍ട്ടിന്‍ പ്രതികരിച്ചു.

സയന്‍സ് ഫിക്ഷന്‍ വിഭാഗത്തെ തന്റെ ഭാവിയിലെ ദര്‍ശനത്തിലുള്ള വിശ്വാസം ആയി കണക്കാക്കുന്നു. വിശ്വാസത്തിന്റെ പ്രതിസന്ധിയാണോ ഇത് എന്ന് സ്റ്റീഫന്‍ കോള്‍ബര്‍ട്ട് ചോദിച്ചപ്പോള്‍ അദ്ദേഹംആണ് എന്ന് പറയുകയായിരുന്നു. ഒരു ആണവയുദ്ധം ഉണ്ടായാല്‍ എല്ലായ്‌പ്പോഴും ഒരുമിച്ചുകൂടി നാഗരികത പുനര്‍നിര്‍മ്മിക്കുന്ന ചില നല്ല ആളുകള്‍ ഉണ്ടായിരിക്കും ചില പഴയ പുസ്തകങ്ങളില്‍.

ഭയാനകമായ അന്തരീക്ഷമാണെങ്കിലും ശുഭാപ്തിവിശ്വാസം അപ്പോഴും ഉണ്ടായിരുന്നു. അത് ഇപ്പോള്‍ ഉണ്ടോ നമുക്ക് അതിന് കഴിയുമോ കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ച് ശുഭാപ്തിവിശ്വാസം ഉണ്ടോ പുടിന്‍ യഥാര്‍ത്ഥത്തില്‍ ആണവ ബോംബുകള്‍ ഉപയോഗിക്കുകയാണെങ്കില്‍ നമ്മള്‍ എന്താണ് ചെയ്യുക നമ്മള്‍ എന്താണ് ചെയ്യേണ്ടത്, ആതിന് ഒരു പരിഹാരം ഡ്രാഗണുകള്‍ ആണ്. ജോര്‍ജ്ജ് ആര്‍ആര്‍ മാര്‍ട്ടിന്‍ കൂട്ടിച്ചേര്‍ത്തു.

Vijayasree Vijayasree :