എനിയ്ക്കും രണ്ട് പെൺകുട്ടികളാണ്; പെണ്മക്കളെ പെണ്ണ് ചോദിച്ച് വരുന്നവർ ഇത് കണ്ടേച്ചും വന്നാൽ മതി.. കോടീശ്വരനിൽ പൊട്ടിത്തെറിച്ച് സുരേഷ് ഗോപി

കേരളത്തിലെ പ്രമുഖ റിയാലിറ്റി ഷോ നിങ്ങൾക്കും ആകാം കോടീശ്വരനിൽ അവതാരകനായി എത്തിയ സുരേഷ് ഗോപിയുടെ വ്യത്യസ്ത മുഖങ്ങൾ ഇന്നലെ ഷോ യിൽ കാണാനിടയായി. ആദ്യം മത്സരാര്‍ത്ഥി കൃഷ്ണ വിജയന്റെ ജീവിതകഥ കേട്ട സുരേഷ് ഗോപി പെട്ടന്ന് വികാരഭരിതനായി സംസാരിക്കുകയായിരുന്നു.

കൃഷ്ണ വിജയൻ ജീവിത സാഹചര്യത്തിൽ നേരിട്ട ദുരവസ്ഥയും ചെറു പ്രായത്തിൽ വിവാഹം കഴിക്കുകയും ഭർത്താവിന്റെ വീട്ടിൽ നേരിടേണ്ടി വന്ന പ്രതിസന്ധികൾ തുറന്ന് പറഞ്ഞപ്പോൾ സുരേഷ് ഗോപി വിതുമ്പുകയായിരുന്നു. സ്ത്രീധനത്തിന്റെ പേരിൽ ഭർത്താവിൽ നിന്നും നിരന്തരം മർദനവും ഭീഷണിയും നേരിടേണ്ടി വന്നതോടെ കൃഷ്ണ സ്വന്തം വീട്ടിലേയ്ക്ക് തിരിച്ചുപോകുകയായിരുന്നു.

എന്നാൽ പിന്നീട് സ്ത്രീധന സമ്പദായത്തിനെതിരെ രൂക്ഷമായി വിമർശിച്ചു. സ്ത്രീധനം എന്ന വലിയ വിപത്തിനെതിരെ എങ്ങനെ പ്രതികരിക്കണം എന്ന് പറഞ്ഞ് കൊണ്ടാണ് തുടങ്ങിയത് സ്ത്രീധനത്തന്റെ പേരിൽ ഭാര്യമാരെ ഉപദ്രവിക്കുന്ന ആണുങ്ങളോടായിരുന്നു സുരേഷ് ഗോപി തന്റെ ആത്മരോഷം പ്രകടിപ്പിച്ചത്.

രാധികയെ വിവാഹം കഴിച്ചപ്പോൾ സ്ത്രീധനം പടിക്ക് പുറത്തായിരുന്നു. എനിയ്ക്കും രണ്ട് പെൺകുട്ടികളാണ് സുരേഷ് ഗോപി അല്ല പറയുന്നത് . അച്ഛനാണെന്ന് പറഞ്ഞ് കൊണ്ടാണ് പറയുന്നത് എന്റെ പെണ്മക്കളെ പെൺ ചോദിച്ച് വരുന്നവർ ഇത് കണ്ടേച്ചും വന്നാൽ മതി എന്ന് പറയുകയാണ്

‘ലോകത്തുള്ള പെൺമക്കളുള്ള ഹതഭാഗ്യരായ അച്ഛനമ്മമാരെ ഓർത്താണ് എന്റെ ഹൃദയം നനയുന്നത്. ചില തീരുമാനങ്ങള്‍ ആൺകുട്ടികൾ തന്നെ എടുക്കണം. പെണ്ണിന്റെ പേരിൽ ഒരു പണവും വേണ്ട, അങ്ങനെയൊരു ദൃഢതീരുമാനം എടുത്ത നാല് ആൺമക്കൾ അടങ്ങിയ വീട്ടിലെ മൂത്ത മകനാണ് ഞാൻ. ഓരോരുത്തരും സ്വയം യോഗ്യത അളന്നാൽ എങ്ങനെയാണ് പെൺകുട്ടിയുടെ അച്ഛനമ്മമാർ യോഗ്യത നിശ്ചയിക്കാൻ ബാധ്യസ്തരാകുന്നത്. തിരിച്ച് പെണ്ണുങ്ങൾ ഇനി ആൺകുട്ടികളെ ആവശ്യമില്ലെന്ന് പറഞ്ഞ് അവരുടെ യോഗ്യത നിശ്ചയിച്ച് ദൃഢമായി ചുടവടുറപ്പിച്ചാൽ… ഈ ആണുങ്ങൾ എന്തുചെയ്യും.’–സുരേഷ് ഗോപി പറഞ്ഞു.

‘ആത്മരോഷം തന്നെയാണ്. എനിക്ക് രണ്ട് പെൺകുട്ടികൾ ഉണ്ട്. അവർക്കു വരാൻ ഉദ്ദേശിക്കുന്ന ചെക്കന്മാർ കൂടി, ഈ അച്ഛനെ കണ്ടോളൂ മനസ്സിലാക്കിക്കോളൂ. ഇല്ലെങ്കില്‍ വേണ്ട, ഒറ്റയ്ക്ക് ജീവിക്കും.’–സുരേഷ് ഗോപി പറഞ്ഞു. ‘

അതെ സമയം നോക്കുകുത്തി കലാകാരി പങ്കജാക്ഷിയമ്മ വനിതാ ദിനത്തിൽ വലിയ ആധാരം അർപ്പിച്ചു സുരേഷ് ഗോപി നിരന്തരമായി സംവദിക്കുകയും ജനങ്ങളോട് തനിയ്ക്ക് പറയേണ്ട നിലപാടുകൾ പങ്കുവെയ്ക്കുകയും കാരുണ്യത്തിന്റെ കരസ്പർശം പ്രകടിപ്പിക്കുയും ചെയ്ത സുരേഷ് ഗോപി മാതൃകയാവുകയാണ്

Ningalkkum Aakaam Kodeeshwaran

Noora T Noora T :