ഓരോ പ്രേക്ഷകർക്കും ലഭിച്ചത് വ്യത്യസ്ത ക്‌ളൈമാക്‌സുകൾ ! മലയാള സിനിമയിലെ അത്ഭുതമായി നയൻ !

വ്യത്യസ്തമായൊരു അനുഭവമാണ് നയൻ സമ്മാനിച്ചത് . ഭയത്തിന്റെയും ആകാംക്ഷയുടെയും വിവിധ തലങ്ങളിലൂടെ ആളുകളെ കൊണ്ടുപോകുന്ന ചിത്രം വ്യത്യസ്തമായൊരു ക്‌ളൈമാക്‌സിലാണ് അവസാനിച്ചത്. അതിനാൽ തന്നെ ക്‌ളൈമാക്‌സിൽ വലിയ ആശയകുഴപ്പം തന്നെ ആരാധകർക്ക് ഉണ്ടായി. പക്ഷെ അതിന്റെ പേരിൽ വിമർശിച്ചവർ തന്നെ ഇപ്പോൾ അഭിപ്രായങ്ങൾ തിരുത്തുകയാണ്.

പ്രേക്ഷകന്റെ മനസിനും ചിന്തക്കുമനുസരിച്ച് സ്വാതന്ത്രമായൊരു ക്ലൈമാക്‌സാണ് നയൻ സമ്മാനിച്ചത് . കാരണം ഓരോരുത്തർക്കും ഒരൊരോ കാര്യങ്ങളാണ് തോന്നിയത് . അതാണ് ആ സിനിമയുടെ വിജയവും .

കാരണം അത്രയധികം ചിന്തിപ്പിച്ച മറ്റൊരു സിനിമയുമില്ല. ചിന്തിച്ച് അതിന്റെ അവസാനത്തിൽ ഇതൊരു മലയാള സിനിമ തന്നെയാണെന്ന് വിശ്വസിക്കാൻ കൂടി പ്രയാസമാണ്. അസാധ്യ പ്രകടനമാണ് ഓരോ കഥാപാത്രങ്ങളും നയനിൽ നടത്തിയത് .

വാമിക ഗബ്ബിയുടെ പ്രകടനം വളരെ ശ്രദ്ധേയമായിരുന്നു . പ്രിത്വിരാജിനൊപ്പം തന്നെ മകനായി അഭിനയിച്ച മാസ്റ്റർ അലോകിന്റെയും അഭിനയം നിരൂപക പ്രശംസ ഏറ്റു വാങ്ങി .

ജെന്യൂസ്‌ മുഹമ്മദ് സംവിധാനം ചെയ്ത ചിത്രത്തിൽ പ്രിത്വിരാജിനൊപ്പം പ്രകാശ് രാജ് , മമത മോഹൻദാസ് , വാമിക ഗബ്ബി , തുടങ്ങിയവർ വേഷമിടുന്നു. പ്രിത്വിരാജ് പ്രൊഡക്ഷൻസിന്റെ ബാനറിൽ സോണി പിക്‌ചേഴ്‌സുമായി ചേർന്ന് സുപ്രിയ മേനോൻ ആണ് നയൻ നിർമിച്ചിരിക്കുന്നത്.

nine movie climax

Sruthi S :