ഒക്ടോബര്‍ 15 മുതല്‍ തിയേറ്ററുകൾ തുറക്കാമെന്ന് കേന്ദ്രസര്‍ക്കാര്‍; അനുമതി ലഭിച്ചാലും തീയേറ്ററുകള്‍ തുറക്കില്ലെന്ന് ഫിലിം ചേംബര്‍

ലോക്ക്ഡൗണിന്റെ അഞ്ചാം ഘട്ടത്തില്‍ തിയേറ്ററുകള്‍ തുറക്കാന്‍ അനുമതി ലഭിച്ചാൽ തുറക്കാനില്ലെന്ന് കേരള ഫിലിം ചേംബര്‍. ഒക്ടോബര്‍ 15 മുതല്‍ തിയേറ്ററുകൾ തുറക്കാമെന്നായിരുന്നു കേന്ദ്രസര്‍ക്കാര്‍ അറിയിച്ചത്. 50 ശതമാനം സീറ്റ് കപ്പാസിറ്റിയോടെ തുറക്കാം . എന്നാൽ വിനോദ നികുതി ഒഴിവാക്കുക, ജിഎസ്ടി ഇളവ് അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങളില്‍ സര്‍ക്കാരിന്റെ അനുകൂല തീരുമാനം ഉണ്ടാകാത്തതിനെ തുടര്‍ന്നാണ് ഫിലിം ചേംബര്‍ തുറക്കാനാകില്ലെന്ന് അറിയിച്ചത്

കണ്ടെയ്ന്‍മെന്റ് സോണിനുപുറത്തുള്ള തീയേറ്ററുകള്‍, മള്‍ട്ടിപ്ലക്സുകള്‍ എന്നിവ തുറക്കാനാണ് അനുമതി നല്‍കിയിട്ടുള്ളത്.

Noora T Noora T :