സുപ്രീംകോടതിയുടെ കല്ലേ പിളർക്കുന്ന കല്പന! ജഡ്ജി ഹണി എം വർഗീസിന് വിജയം, ദിലീപിന്റെ കുടില തന്ത്രം ഏറ്റു, നടിയുടെ നെഞ്ചിൽ കുത്തിക്കയറി ആ വിധി

നടിയെ ആക്രമിച്ച കേസില്‍ വിചാരണയ്ക്ക് കൂടുതല്‍ സമയം അനുവദിച്ച് സുപ്രീംകോടതി. അഞ്ച് മാസം കൂടി സമയമാണ് നീട്ടി നല്‍കിയത്. വിചാരണ പൂര്‍ത്തിയാക്കാന്‍ എല്ലാവരും സഹകരിക്കണമെന്നും കോടതി പറഞ്ഞു. ജനുവരി 31നകം വിചാരണ പൂര്‍ത്തിയാക്കണം. ജസ്റ്റിസ് ദിനേശ് മഹേശ്വരി അധ്യക്ഷനായ ബെഞ്ചാണ് ഹർജികൾ പരിഗണിച്ചത്. വിചാരണയുടെ പുരോഗതി സംബന്ധിച്ച ഒരു റിപ്പോർട്ട് നാലാഴ്ചയ്ക്കകം നൽകാനും സുപ്രീം കോടതി നിർദേശിച്ചു.

ജസ്റ്റിസ് ദിനേശ് മഹേശ്വരി അധ്യക്ഷനായ സുപ്രീം കോടതി ബെഞ്ചാണ് ഇനി നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട ഹർജികൾ പരിഗണിക്കുക എന്ന് ചീഫ് ജസ്റ്റിസ് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ചീഫ് ജസ്റ്റിസ് യു.യു.ലളിതാണ് ഹർജികൾ ജസ്റ്റിസ് ദിനേശ് മഹേശ്വരി അധ്യക്ഷനായ ബെഞ്ചിന് മുമ്പാകെ ലിസ്റ്റ് ചെയ്യാൻ നിർദേശിച്ചത്. ജസ്റ്റിസ് എ.എം.ഖാൻവിൽകർ ആണ് നേരത്തെ കേസുകൾ പരിഗണിച്ചിരുന്നത്. അദ്ദേഹം വിരമിച്ച സാഹചര്യത്തിലാണ് ജസ്റ്റിസ് ദിനേശ് മഹേശ്വരി അധ്യക്ഷനായ ബെഞ്ചിന് മുമ്പാകെ കേസ് ലിസ്റ്റ് ചെയ്യാൻ ചീഫ് ജസ്റ്റിസ് നിർദേശിച്ചത്. നടിയെ ആക്രമിച്ച കേസിലെ വിചാരണ 6 മാസത്തിനകം പൂർത്തിയാക്കണമെന്ന് ഉത്തരവിട്ട സുപ്രീംകോടതി ബെഞ്ചിൽ ജസ്റ്റിസ് എ.എം.ഖാൻവിൽകർക്കൊപ്പം ജസ്റ്റിസ് ദിനേശ് മഹേശ്വരിയും ഉണ്ടായിരുന്നു.

നടി ആക്രമിക്കപ്പെട്ട കേസിൽ രണ്ട് ഹർജികളാണ് ഇന്ന് സുപ്രീം പരിഗണിച്ചത്. വിചാരണ കോടതിയും കേസിലെ എട്ടാം പ്രതിയായ ദിലീപുമാണ് സുപ്രീം കോടതിയെ സമീപിച്ചത്. വിചാരണ പൂർത്തിയാക്കാനായി കൂടുതൽ സമയം തേടിയാണ് ഇന്ന് വിചാരണ കോടതി സുപ്രീംകോടതിയെ സമീപിച്ചത്. ആറ് മാസത്തെ കൂടുതൽ സമയമാണ് വിചാരണ കോടതി തേടിയത്. . നടി ആക്രമിക്കപ്പെട്ട കേസിൽ വിചാരണ കോടതി ജഡ്ജി ഹണി എം വർഗീസിനെ മാറ്റണമെന്ന് ആവശ്യപ്പെട്ട് അതിജീവിത വിചാരണ കോടതിയെ സമീപിച്ചിരുന്നു. അതിനിടയിലാണ് വിചാരണ കോടതിയും സുപ്രീം കോടതിയെ സമീപിച്ചത്.

അതേസമയം അതിജീവിതയുടെ ഹർജിയിൽ ഹൈക്കോടതി രഹസ്യവാദം ആരംഭിച്ചിരുന്നു.ജഡ്ജി ഹണി എം വർഗീസിൽ നിന്നും തനിക്ക് നീതി ലഭിക്കില്ലെന്നാണ് നടി ആരോപിക്കുന്നത്. ദിലീപും വിചാരണ കോടതി ജഡ്ജിയുടെ ഭർത്താവും തമ്മിൽ ബന്ധമുണ്ടെന്നും ഹൈക്കോടതിയിൽ നൽകിയ ഹർജിയിൽ പറയുന്നുണ്ട്. തന്റെ കേസ് പുരുഷ ജഡ്ജ് കേട്ടാലും പ്രശ്നമില്ലെന്നാണ് അതിജീവിത ഹൈക്കോടതിയെ അറിയിച്ചത്. ഹർജിയിൽ ചൊവ്വാഴ്ച ഹൈക്കോടതിയിൽ പ്രത്യേക സിറ്റിംഗ് നടക്കും. അവധിക്കായി കോടതി അടക്കുന്ന സാഹചര്യത്തിലാണ് കോടതി കേസ് പരിഗണിക്കുന്നത്. എറണാകുളം സ്പെഷ്യൽ സിബിഐ കോടതിയിൽ ഉണ്ടായിരുന്ന കേസ് നിലവിൽ ഹണി എം വർഗീസ് ജഡ്ജിയായ പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് പരിഗണിക്കുന്നത്.

ഹണി എം വർഗീസ് പ്രിൻസിപ്പൽ സെഷൻസ് കോടതിയിലേക്ക് പോയപ്പോൾ കേസും മാറ്റുകയായിരുന്നു. ഹൈക്കോടതി രജിസ്ട്രാറാണ് ഇത് സംബന്ധിച്ച് ഉത്തരവ് നൽകിയത്. എന്നാൽ ഈ ഉത്തരവ് നിയമവിരുദ്ധമാണെന്നാണ് നടി ആരോപിക്കുന്നത്. കോടതി മാറ്റമെന്ന അതിജീവിതയുടെ ആവശ്യം കോടതി പരിഗണിച്ചാൽ നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് ദിലീപിന് ഏൽക്കുന്ന ഏറ്റവും വലിയ പ്രഹരമാകും. ഹണി എം വർഗീസിന്റെ കോടതി തന്നെ കേസ് പരിഗണിക്കണമെന്നാണ് ദിലീപിന്റെ ആവശ്യം.

Noora T Noora T :