സിനിമ പ്രേമികൾക്ക് സന്തോഷ വാർത്ത ; സെപ്തംബര്‍ 16ന് 75 രൂപയ്ക്ക് സിനിമ കാണാം; ‘എല്ലാ മള്‍ട്ടിപ്ലക്‌സുകളിലും എല്ലാ ഷോയും

സെപ്തംബര്‍ 16ന് 75 രൂപയ്ക്ക് സിനിമ കാണാം; ‘എല്ലാ മള്‍ട്ടിപ്ലക്‌സുകളിലും എല്ലാ ഷോയും’.സെപ്തംബർ 16ന് സിനിമാ പ്രേമികൾക്ക് സിനിമാ ഹാളുകളിലും തിയേറ്ററുകളിലും വെറും 75 രൂപയ്ക്ക് സിനിമ കാണാനുള്ള അവസരം ലഭിക്കും. ദേശീയ സിനിമാ ദിനം ആഘോഷിക്കാൻ മൾട്ടി പ്ലക്സ് അസോസിയേഷൻ ഓഫ് ഇന്ത്യ (എം എ ഐ) എല്ലാ സിനിമാ പ്രവർത്തകർക്കും പ്രത്യേക കിഴിവ് നൽകിയതാണ് കാരണം.

സിനിപോളിസ്, പിവിആർ, കാർണിവർ, ഏഷ്യൻ, വേവ്, മൂവി ടൈം ഉൾപ്പടെയുള്ള നാലായിരത്തോളം തിയേറ്റർ ശൃംഖലകളിൽ 75 രൂപ നിരക്കിൽ ടിക്കറ്റുകൾ ലഭ്യമാക്കും. കൊവിഡ് മഹാമാരിയ്ക്ക് ശേഷം തിയേറ്ററുകൾ തുറക്കാൻ സഹായിച്ച സിനിമാ പ്രേമികൾക്കുള്ള നന്ദി അറിയിച്ചുകൊണ്ടാണ് ഈ അവസരം സാധ്യമാക്കുന്നത്. കൊവിഡാനന്തരം തിയേറ്ററുകളിൽ എത്തിയിട്ടില്ലാത്ത പ്രേക്ഷകരെ ആകർഷിക്കുക കൂടി ലക്ഷ്യം വച്ചുള്ളതാണ് പദ്ധതി.

AJILI ANNAJOHN :