അതിജീവിതയുടെ ചങ്കിൽ ആണിതറച്ച് ജസ്റ്റിസ്.. കോടതിയില്‍ വന്‍തിരിച്ചടി! അപ്രതീക്ഷിത നീക്കം!

നടി ആക്രമിക്കപ്പെട്ട കേസിൽ അതിജീവിതയ്ക്ക് വീണ്ടും തിരിച്ചടി. കേസിന്‍റെ തുടരന്വേഷണത്തിന് കൂടുതല്‍ സമയം അനുവദിക്കണമെന്ന അന്വേഷണസ൦ഘത്തിന്‍റെ ഹ൪ജി ജസ്റ്റിസ് കൌസ൪ എടപ്പകത്ത് പരിഗണിക്കരുതെന്ന അതിജീവിതയുടെ ആവശ്യം ഹൈക്കോടതി നിരസിച്ചു. ക്രൈംബ്രാഞ്ചിന്റെ ഹർജി പരിഗണിക്കുന്നതിൽനിന്നു പിൻമാറണമെന്നായിരുന്നു ആവശ്യം. തുടരന്വേഷണത്തിന്റെ സമയപരിധി തീരുമാനിച്ചത് തന്റെ ബെഞ്ചെന്ന് ജസ്റ്റിസ് കൗസർ‌ എടപ്പഗത്ത് വ്യക്തമാക്കി. തുടരന്വേഷണം അട്ടിമറിക്കുന്നെന്ന അതിജീവിതയുടെ ഹർജി ഹൈക്കോടതി ജൂൺ പത്തിലേക്കു മാറ്റിവച്ചു.

നടിയെ ആക്രമിച്ച കേസിലെ ദൃശ്യങ്ങള്‍ തന്റെ കൈയ്യിലുണ്ടെന്ന ആരോപണം തെറ്റാണെന്ന് എട്ടാം പ്രതി ദിലീപും ഹൈക്കോടതിയെ അറിയിച്ചു. ഡിജിറ്റല്‍ തെളിവുകളുടെ പരിശോധന ഫലം മൂന്ന് മാസം മുമ്പ് ക്രൈംബ്രാഞ്ചിന് ലഭിച്ചതാണ്. അത് ഇതുവരേയും പരിശോധിച്ചില്ലെന്ന്ക്രൈംബ്രാഞ്ച് പറയുന്നത് വിശ്വസനീയമല്ല. ഫോണുകള്‍ പിടിച്ചെടുക്കേണ്ട ആവശ്യമില്ല, വിവരങ്ങള്‍ മുഴുവനായും ലാബില്‍ നിന്നും ലഭിച്ചതാണെന്നും പിന്നെ എന്തിനാണ് കൂടുതല്‍ സമയം അനുവദിക്കുന്നത് എന്ന ചോദ്യമാണ് പ്രതിഭാഗം കോടതിയില്‍ ചോദിച്ചത്. അന്വേഷണത്തിന് കൂടുതല്‍ സമയം അനുവദിക്കരുതെന്നും ദിലീപ് ആവശ്യപ്പെട്ടു.

എന്നാല്‍ ദൃശ്യങ്ങളുടെ പകര്‍പ്പ് ദിലീപിന്റെ പക്കലുണ്ടെന്ന വാദം അന്വേഷണ സംഘം ഹൈക്കോടതിയില്‍ ആവര്‍ത്തിച്ചു. കേസ് അട്ടിമറിക്കപ്പെടുകയാണെന്നും കോടതി മേല്‍നോട്ടത്തില്‍ അന്വേഷണം തുടരണമെന്നും ആവശ്യപ്പെട്ട് അതിജീവിത നല്‍കിയ ഹര്‍ജിയിലാണ് പ്രോസിക്യൂഷന്റെ സത്യവാങ്മൂലം. ദൃശ്യങ്ങള്‍ ചോര്‍ന്ന സംഭവത്തില്‍ പരിശോധന ആവശ്യപ്പെട്ട് പ്രോസിക്യൂഷന്‍ വീണ്ടും ഫോര്‍വേഡ് നോട്ട് കൈമാറിയിട്ടുണ്ട്. പീഡന ദൃശ്യങ്ങളുടെ വിവരണവുമായി മെമ്മറി കാര്‍ഡിലെ ദൃശ്യങ്ങള്‍ അന്വേഷണസംഘത്തിന് ഒത്തുനോക്കണമെന്ന് ആവശ്യപ്പെട്ട് പ്രോസിക്യൂഷന്‍ വിചാരണകോടതിയെ സമീപിച്ചിരുന്നു. ദൃശ്യങ്ങള്‍ കേസില്‍ എട്ടാം പ്രതിയായ ദിലീപിന്റെ കൈവശമുണ്ടെന്ന സംശയം ബലപ്പെട്ടതിനേത്തുടര്‍ന്നാണിത്. ദൃശ്യങ്ങളുടെ സഹായമില്ലാതെ പീഡനത്തിന്റെ ലിഖിതരൂപം തയ്യാറാക്കാന്‍ കഴിയില്ലെന്ന് പോലീസ് ചൂണ്ടിക്കാട്ടുന്നു. വിചാരണക്കോടതിയില്‍ പ്രോസിക്യൂഷന്‍ സമര്‍പ്പിച്ച ഫോര്‍വേഡ് നോട്ടില്‍ തുടര്‍നടപടി കാത്തിരിക്കുകയാണ് ക്രൈം ബ്രാഞ്ചിന്റെ പ്രത്യേക അന്വേഷണ സംഘം.

Noora T Noora T :