ഒരു സിനിമയുടെ തന്നെ തുടർഭാഗങ്ങളിൽ ഏറ്റവും കൂടുതൽ അഭിനയിച്ചു,എല്ലാം സൂപ്പർ ഹിറ്റുകൾ ;ആർക്കുമില്ലാത്ത റെക്കോർഡുമായി മമ്മൂട്ടി

മലയാളത്തിന്റെ സ്വന്തം മെഗാസ്റ്റാർ മമ്മൂട്ടി നായകനാവുന്ന സി.ബി.ഐ അഞ്ചാം ഭാഗം മമ്മൂട്ടിയെ നായകനാക്കി ഷൂട്ടിംഗ് തുടങ്ങാനിരിക്കുകയാണ്. ഇതോടെ ഒരു സിനിമയുടെ ഇത്രയും സീരീസ് അഭിനയിക്കുന്ന ഏക മലയാളനടൻ എന്ന ഖ്യാതി നേടുകയാണ് മമ്മൂട്ടി.

ഈ സീരിസിലെ എല്ലാ സിനിമകളും തന്നെ സൂപ്പർ ഡ്യൂപ്പർ ഹിറ്റായിരുന്നു.സി.ബി.ഐ അഞ്ചാം ഭാഗം വരുന്നതോടെ ഒരു സിനിമയുടെ തന്നെ തുടര്‍ഭാഗങ്ങളില്‍ ഏറ്റവും കൂടുതല്‍ അഭിനയിച്ച നടന്‍ എന്ന അപൂര്‍വ്വ റക്കോര്‍ഡും മമ്മൂട്ടി സ്വന്തമാക്കുകയാണ് എറ്റവും പുതിയ അഞ്ചാം ഭാഗവും വൈകാതെ തുടങ്ങുമെന്നാണ് അറിയാൻ കഴിയുന്നത്.

ഈ അഞ്ചാം ഭാഗം വരുമ്പോൾ ഇതിൽ സി.ബി.ഐ ആയി വേഷമിടുന്ന മമ്മൂട്ടി കഥാപാത്രം സി.ബി.ഐ എന്ന സ്ഥാനം പോലും രാജിവയ്ക്കാൻ പോന്ന സംഭവവികാസങ്ങൾ കഥയിൽ ഉണ്ടാകുമെന്നാണ് സൂചന. കഥയുടെ ഒരു ഘട്ടത്തിൽ ഈ സ്ഥാനം ഒരു വിലങ്ങുതടിയായി തോന്നുകയും അതിൽ നിന്ന് പുറത്തുവരാൻ മമ്മൂട്ടിയുടെ കഥാപാത്രം ആഗ്രഹിക്കുകയും ചെയ്യുമെന്നാണ് കഥയുമായി ബന്ധപ്പെട്ട് കിട്ടുന്ന സൂചനകളിൽ അറിയുന്നത്.

മുപ്പത് വർഷങ്ങൾക്ക് മുൻപാണ് സി.ബി.ഐ സീരിസിലെ ആദ്യ ചിത്രം ഒരു സിബിഐ ഡയറി കുറിപ്പ് റിലീസ് ആവുന്നത്. അന്ന് മുതൽ മമ്മൂട്ടി – എസ്.എൻ.സ്വാമി – മധു കൂട്ടുകെട്ടിലെ സിബിഐ സിനിമകൾ മലയാളികൾ ഉറ്റുനോക്കാൻ തുടങ്ങി. ആദ്യ സിനിമ തന്നെ തെന്നിന്ത്യയാകെ മെഗാഹിറ്റായി മാറിയപ്പോൾ ഇതിനു തുടർക്കഥകൾ ഉണ്ടായി. ഒരു സി ബി ഐ ഡയറിക്കുറിപ്പിന്റെ രണ്ടാം ഭാഗം 1989ൽ ജാഗ്രത പുറത്തിറങ്ങി.

പിന്നീട് പതിനഞ്ചുവർഷം കഴിഞ്ഞെത്തിയ മൂന്നാമത്തെ ഭാഗം സേതുരാമയ്യർ സിബിഐ അന്നുവരെ ഉണ്ടായിരുന്ന എല്ലാ കളക്ഷൻ റെക്കോർഡുകളും തിരുത്തി കുറിച്ചു. ഈ ചിത്രം തന്നെ ആയിരുന്നു സിബിഐ സീരിസിലെ ഏറ്റവും വലിയ വിജയവും. ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയ സിബിഐ സീരീസിലെ നാലാം ചിത്രം നേരറിയാൻ സിബിഐ ആയിരുന്നു.

new record of mammootty

HariPriya PB :