സിനിമയിൽ വനിതാ സംഘടന അനിവാര്യം, ഫെമിനിസത്തിൽ വിശ്വസിക്കുന്ന ആളാണ് ഞാൻ !! തുറന്നു പറഞ്ഞ് നസ്രിയ

സിനിമയിൽ വനിതാ സംഘടന അനിവാര്യം, ഫെമിനിസത്തിൽ വിശ്വസിക്കുന്ന ആളാണ് ഞാൻ !! തുറന്നു പറഞ്ഞ് നസ്രിയ

സിനിമയിൽ വനിതകൾക്കായി ഒരു സംഘടന ഉള്ളത് നല്ലതാണെന്ന അഭിപ്രായവുമായി നടി നസ്രിയ ഫഹദ്. ഡബ്ള്യു.സി.സിയും താരസംഘടന ‘അമ്മ’യും തമ്മിലുള്ള പ്രശ്നങ്ങൾ ദിനം പ്രതി വഷളായിക്കൊണ്ടിരിക്കെയാണ് നസ്രിയ വനിതാസംഘടനയെ പിന്തുണച്ച് രംഗത്തെത്തിയിരിക്കുന്നത്. ഫെമിനിസത്തിൽ വിശ്വസിക്കുന്ന ഒരാളാണ് താനെന്നും, എല്ലാവരെയും ഒരേപോലെ കാണണമെന്നാണ് തനിക്ക് പറയാനുള്ളതെന്നും നസ്രിയ പറഞ്ഞു. തന്റെ പുതിയ സിനിമ ‘കൂടെ’ യുടെ വിശേഷങ്ങൾ പങ്കുവെച്ച് മനോരമ ഓൺലൈന് നൽകിയ അഭിമുഖത്തിലായിരുന്നു നസ്രിയ തന്റെ അഭിപ്രായങ്ങൾ തുറന്നു പറഞ്ഞത്.

“ഡബ്ള്യു.സി.സിയുടെ ആരംഭഘട്ടത്തിൽ എന്നോടാരും ഒരു അഭിപ്രായവും ചോദിച്ചിരുന്നില്ല. അതിനുള്ള പക്വത ആയിട്ടില്ല എന്ന് തോന്നിയത് കൊണ്ടാകാം. ഫെമിനിസത്തിൽ വിശ്വസിക്കുന്ന ഒരാളാണ് ഞാൻ. എല്ലാവരെയും ഒരുപോലെ കാണാൻ നമ്മുക്ക് കഴിയണം. ഒരു വനിതാ സംഘടന ഉള്ളത് എപ്പോഴും നല്ലതാണ്.” – നസ്രിയ പറയുന്നു.

യഥാർത്ഥ സംഭവങ്ങളാണ് സിനിമയാകുന്നത്. ചില സിനിമകളിൽ സ്ത്രീകളെ മോശമായി ചിത്രീകരിക്കുമ്പോൾ ആ സിനിമയിലെ നായകനും നായികയുമാണ് നിലപാടുകൾ എടുക്കേണ്ടത്. ഞാൻ അത് അഭിനയിക്കാൻ തയാറാവില്ലെന്ന് നായകനോ നായികക്കോ പറയാമെന്നും നസ്രിയ അഭിപ്രായപ്പെട്ടു.

കൂടുതൽ വായിക്കാൻ

മമ്മൂട്ടിയുടെ ആദ്യ ശപഥം സത്യമായി !! രണ്ടാമത്തെ ശപഥം മോഹൻലാലിനെ കുറിച്ച്.. അത് എന്ന് നടക്കുമോ ആവോ ?!

Nazriya about Women in Cinema Collective

Abhishek G S :