പ്രളയ കേരളത്തിന് കൈത്താങ്ങായി നയന്‍താരയും; മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് നയന്‍താര നല്‍കിയത്…..

പ്രളയ കേരളത്തിന് കൈത്താങ്ങായി നയന്‍താരയും; മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് നയന്‍താര നല്‍കിയത്…..

പ്രളയ കേരളത്തിന് കൈത്താങ്ങായി നയന്‍താരയും. പ്രളയക്കെടുതിയിലായ കേരളത്തിന് കൈത്താങ്ങിയ രാഷ്ട്രീയ-സാമൂഹ്യ ഭേദമന്യേ നിരവധി പേര്‍ രംഗത്തെത്തിയിരുന്നു. പ്രളയ കേരളത്തെ രക്ഷിക്കണമെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ സഹായാഭ്യര്‍ത്ഥന മാനിച്ച് മലയാളികള്‍ ഉള്‍പ്പെടെ മലയാളം-തമിഴ് സിനിമാ ലോകവും സാഹായ ഹസ്തങ്ങളുമായി രംഗത്തെത്തിയിരുന്നു.

മഴക്കെടുതിയില്‍ സര്‍വ്വവും നഷ്ടമായ കേരളത്തിനായി 25 ലക്ഷം രൂപയാണ് കമന്‍ഹാസന്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് സംഭാവന നല്‍കിയത്. നടന്‍മാരായ സൂര്യയും കാര്‍ത്തിയും ചേര്‍ന്ന് 25 ലക്ഷം രൂപയും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് നല്‍കിയിട്ടുണ്ട്. തെന്നിന്ത്യന്‍ താരം സിദ്ധാര്‍ത്ഥ് 15 ലക്ഷം രൂപയും തെന്നിന്ത്യന്‍ താരം വിജയ് ദേവരക്കൊണ്ട അഞ്ച് ലക്ഷം രൂപയും നല്‍കി കേരളത്തിന് കൈത്താങ്ങായി.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് മോഹന്‍ലാല്‍ നല്‍കിയത് 25 ലക്ഷം രൂപയാണ്. മമ്മൂട്ടിയും ദുല്‍ഖര്‍ സല്‍മാനും ചേര്‍ന്ന് 25 ലക്ഷവും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയ്ക്ക് കൈമാറി. ചലച്ചിത്ര താര സംഘടനായ അമ്മ ആദ്യ ഘട്ടമായി 10 ലക്ഷം രൂപയും രണ്ടാം ഘട്ടമായി 40 ലക്ഷം രൂപവും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് നല്‍കിയിട്ടുണ്ട്.

പ്രകൃതി ദുരന്തത്തെ നേരിടുന്ന കേരളത്തിലെ സഹോദരങ്ങള്‍ക്ക് തങ്ങളാല്‍ കഴിയുന്ന സഹായങ്ങള്‍ നല്‍കണമെന്നും തമിഴ് സിനിമാലോകത്തോട് തമിഴ്‌നാട്ടിലെ താരസംഘടനയായ നടികര്‍ സംഘം ജനറല്‍ സെക്രട്ടറി വിശാല്‍ അഭ്യര്‍ത്ഥിച്ചിരുന്നു. കേരളത്തിനായി 10 ലക്ഷം രൂപ വിശാല്‍ നല്‍കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് ധനുഷ് 15 ലക്ഷവും വിജയ് സേതുപതി 25 ലക്ഷവും സംഭാവന നല്‍കുമെന്നും അറിയിച്ചിട്ടുണ്ട്.


പ്രളയ കേരളത്തിന് കൈതാങ്ങാകാന്‍ നയന്‍താരയും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്തു. 10 ലക്ഷം രൂപയാണ് നയന്‍താര പ്രളയ കേരളത്തിനായി സംഭാവന നല്‍കിയത്.

Farsana Jaleel :