പലതവണ സൈക്കോളജിസ്റ്റിനെ കാണണമെന്ന് തോന്നിയിട്ടുണ്ട് നമ്മുടെ നാട്ടിൽ അങ്ങനെ പോയാൽ നാണക്കേടാണ് എന്നതുകൊണ്ടാണ് പോകാത്തത് ; നവ്യ

സിനിമയിലും ചാനല്‍ പരിപാടികളിലുമൊക്കെയായി സജീവമാണ് നവ്യ നായര്‍. രണ്ടാംവരവിലും മികച്ച സ്വീകാര്യതയായിരുന്നു നവ്യയ്ക്ക് ലഭിച്ചത്. വികെ പ്രകാശ് ചിത്രമായ ഒരുത്തിക്ക് ശേഷമായി ജാനകി ജാനേയിലാണ് താരം അഭിനയിച്ചത്. സിനിമ കൂടാതെ മഴവില്‍ മനോരമയിലെ കിടിലം ഷോയിലും നവ്യ സജീവമാണ്.

രണ്ടാംവരവിലും മികച്ച സ്വീകാര്യതയായിരുന്നു നവ്യയ്ക്ക് ലഭിച്ചത്. വികെ പ്രകാശ് ചിത്രമായ ഒരുത്തിക്ക് ശേഷം ജാനകി ജാനേയിലാണ് താരം അഭിനയിച്ചത്. സിനിമ കൂടാതെ മഴവില്‍ മനോരമയിലെ കിടിലം ഷോയിലും നവ്യ സജീവമാണ്. മത്സരാര്‍ത്ഥികളുടെ പ്രകടനങ്ങളെ സൂക്ഷ്മമായി നിരീക്ഷിച്ച് കമന്റ് ചെയ്യാറുണ്ട് താരം.

മുകേഷും നവ്യയ്‌ക്കൊപ്പം ഷോയിലുണ്ട്. സൈജു കുറുപ്പാണ് ചിത്രത്തിൽ നവ്യയുടെ നായകൻ. ഒരുത്തീയിലും നവ്യയുടെ ഭർത്താവിന്റെ വേഷമാണ് സൈജു കുറുപ്പ് ചെയ്തത്. നൂറ് ശതമാനവും കുടുംബചിത്രമാണ് ജാനകി ജാനേ.

നമ്മൾ കാണാൻ ആഗ്രഹിക്കുന്ന അല്ലെങ്കിൽ നമുക്കെല്ലാവർക്കും പരിചയമുള്ള കഥയും കഥാപാത്രങ്ങളുമാണ് ജാനകി ജാനെനേയിൽ ഉള്ളതെന്നാണ് ടീസറിൽ നിന്നും വ്യക്തമാകുന്നത്. കുടുംബ ബന്ധങ്ങൾക്കും നർമ്മത്തിനും പ്രാധാന്യം കൊടുത്തുകൊണ്ടൊരുക്കിയ ജാനകി ജാനേ നിരാശപ്പെടുത്തില്ലെന്ന പ്രതീക്ഷയാണ് ആരാധകർക്കും. സിനിമയുടെ പ്രമോഷൻ തിരക്കുകളിലാണ് നവ്യ നായർ.

ആദ്യം സിനിമയുടെ ഒരു ചെറിയ ടീസറായിരുന്നു അണിയറപ്രവർത്തകർ പുറത്തുവിട്ടത്. അതിൽ ഇരുട്ടിനെ പേടിയുള്ള ജാനകിയെയാണ് കാണാൻ സാധിക്കുന്നത്. പലർക്കും ആ കഥാപാത്രത്തിന്റെ സ്വഭാവവുമായി തങ്ങളുടെ സ്വഭാവത്തെ താ‌രതമ്യപ്പെടുത്താൻ കഴിയുന്നത് കൊണ്ട് തന്നെ ടീസറും ഹിറ്റായിരുന്നു. ഇപ്പോഴിത ജാനകി ജാനേയിലെ ജാനകിയെ കുറിച്ചും തന്റെ ഭയങ്ങളെ കുറിച്ചും നവ്യ നായർ നൽകിയ അഭിമുഖത്തിൽ വെളിപ്പെടുത്തിയിരിക്കുകയാണ്.

അവതാരകയ്ക്കൊപ്പം വന്ന സൈക്കോളജിസ്റ്റിനോട് ചില സംശയങ്ങൾ തന്റെ ഭയങ്ങളെ മുൻനിർത്തി നവ്യ ചോദിക്കുന്നുമുണ്ട്. ഇരുട്ടിനേയും പാമ്പിനേയും പ്രേതത്തിനേയും പേടിയാണ് തനിക്കെന്നാണ് നവ്യ പറയുന്നത്. ചെറുപ്പത്തിൽ താനും ലൈറ്റ് ഓഫാക്കിയിട്ട് ഓടാറായിരുന്നു പതിവെന്നാണ് നവ്യ നായർ പറഞ്ഞത്.

ജാനകി ജാനേ കണ്ട് കഴിഞ്ഞാൽ ഇരുട്ടിനോടും ഇഴജന്തുക്കളോടുമൊക്കെയുള്ള പേടിയൊക്കെ വലിയ കാര്യമല്ലെന്ന് മനസിലാകുമെന്നും നവ്യ നായർ പറയുന്നു. പല്ലിയെയാണ് തനിക്ക് ഭയമെന്നും പാറ്റയോട് അത്ര പ്രശ്നമില്ലെന്നും നവ്യ നായർ പറയുന്നു. ഇത്തരം പേടികളെ മറികടക്കണമെങ്കിൽ സ്വയം തയ്യാറായി മുന്നോട്ട് വരണമെന്നും നവ്യ പറയുന്നു.

‘സിനിമ എനിക്ക് ഭയങ്കര ഇഷ്ടമാണ്. പക്ഷെ പ്രേത സിനിമ കാണാറില്ല. എനിക്ക് ഭയങ്കര പേടിയാണ്. ലൈഫിനെ ബാധിക്കുന്ന തരത്തിൽ പക്ഷെ പ്രേത ഭയമില്ല. പിന്നെ ഞാൻ തന്നെ എന്നെ ഓരോ കാര്യങ്ങൾ പറഞ്ഞ് ധൈര്യപ്പെടുത്തും. പിന്നെ ഹൊറർ സിനിമ കണ്ട് കഴിഞ്ഞാൽ ഉറക്കം നഷ്ടപ്പെടും. പ്രേത സിനിമയിൽ അഭിനയിക്കാനും ഭയമില്ല.’ആകെ കണ്ട പ്രേത സിനിമ ആകാശ ​ഗം​ഗയാണ്. പലതവണ സൈക്കോളജിസ്റ്റിനെ കാണണമെന്ന് തോന്നിയിട്ടുണ്ടെന്നും നമ്മുടെ നാട്ടിൽ അങ്ങനെ പോയാൽ നാണക്കേടാണ് എന്നതുകൊണ്ടാണ് പോകാത്തതെന്നും’ നവ്യ നായർ തമാശ കലർത്തി പറഞ്ഞു.

മനുഷ്യനൊരു വൈകാരിക ജീവിയാണെന്നും തങ്ങൾക്കുള്ള ചെറിയ പ്രശ്നങ്ങൾ പോലും കണ്ടെത്തി അതേ കുറിച്ച് ബോധത്തോടെ പെരുമാറി മൈൻഡ് റിഫ്രഷ് ചെയ്ത് എടുത്താൽ എല്ലാവരും ഓക്കെയാകുമെന്നാണ് നവ്യയുടെ സംശയങ്ങൾക്ക് മറുപടി നൽ‌കി സൈക്കോളജസിറ്റ് വിപിൻ പറഞ്ഞു.

AJILI ANNAJOHN :