ദേശീയ പുരസ്‌കാരം തപാലില്‍ ലഭിച്ചു ;അന്നത്തെ ചടങ്ങ് ബഹിഷ്‌കരിച്ചതില്‍ പശ്ചാത്താപമില്ല – ഫഹദ് ഫാസില്‍

കഴിഞ്ഞ വര്‍ഷത്തെ ദേശീയ പുരസ്‌കാരം തപാലിൽ ലഭിച്ചെന്ന് നടൻ ഫഹദ് ഫാസിൽ. ഏറെ വിവാദങ്ങൾ സൃഷ്‌ടിച്ച ദേശീയ പുരസ്‌കാര വിതരണമായിരുന്നു കഴിഞ്ഞ വർഷത്തേത്. പുരസ്‌കാര ജേതാക്കളെല്ലാം എത്തിയ ശേഷം അവസാന ഘട്ടത്തിലാണ് ചിലര്‍ക്കു മാത്രമേ രാഷ്ട്രപതിയില്‍ നിന്ന് അവാര്‍ഡ് വാങ്ങാനാകൂ എന്ന അറിയിപ്പ് വന്നത്.

കേന്ദ്രമന്ത്രി സ്മൃതി ഇറാനി പുരസ്‌കാരം നല്‍കുമെന്നാണ് അവസാന നിമിഷം അറിയിച്ചത്. എന്നാല്‍ ഇത് കീഴ് വഴക്കങ്ങള്‍ക്ക് വിരുദ്ധവും ജേതാക്കളെ അപമാനിക്കുന്നതാണെന്നും കാണിച്ച്‌ നിരവധി പേര്‍ ചടങ്ങില്‍ നിന്നും വിട്ടു നിന്നു. തൊണ്ടി മുതലും ദൃക്‌സാക്ഷിയും എന്ന ചിത്രത്തിലൂടെ പ്രത്യേക പരാമര്‍ശം സ്വന്തമാക്കിയ ഫഹദ് ഫാസിലും ചടങ്ങി ബഹിഷ്‌കരിച്ചു.

ഇപ്പോള്‍ ദേശീയ പുരസ്‌കാരം തപാലില്‍ തനിക്ക് ലഭിച്ചുവെന്ന് വ്യക്തമാക്കിയിരിക്കുകയാണ് ഫഹദ്. ടൈംസ് ഓഫ് ഇന്ത്യക്ക് നല്‍കിയ അഭിമുഖത്തിലാണ് ഇക്കാര്യം ഫഹദ് പറഞ്ഞത്. അന്നത്തെ ചടങ്ങ് ബഹിഷ്‌കരിച്ചതില്‍ പശ്ചാത്താപമില്ലെന്നും നിരവധി സുഹൃത്തുക്കളെ ആ ഡെല്‍ഹി യാത്രയില്‍ കാണാനായെന്നും ഫഹദ് പറയുന്നു.

national filim award controversy 2018

HariPriya PB :