ചോദ്യോത്തരങ്ങളും ഊഹങ്ങളുമില്ല ; കൗമാര രഹസ്യങ്ങളുടെ കലവറ തുറക്കാൻ സ്വർണ മൽസ്യങ്ങൾ ഇന്ന് മുതൽ തിയേറ്ററുകളിൽ !

മലയാളികളുടെ ടെലിവിഷൻ മുറികളിലേക്ക് വേഗതയോടെ ചോദ്യങ്ങളുടെ ശരങ്ങളുമായി എത്തിയ ജി എസ് പ്രദീപ് ഇനി മുതൽ സംവിധായകനായി എത്തുകയാണ്. അവതാരകനായും മാധ്യമ പ്രവർത്തകനായും ഇപ്പോൾ സംവിധായകനായും എത്തുന്ന ജി എസ് പ്രദീപിന്റെ ആദ്യ ചിത്രമായ സ്വർണ മൽസ്യങ്ങൾ ഇന്ന് മുതൽ തിയേറ്ററുകളിലേക്ക് എത്തുകയാണ് .

കൗമാരക്കാരായ കുട്ടികളുടെ മാനസിക സഞ്ചാരങ്ങളും അതിലൂടെ കുടുംബ ബന്ധങ്ങളുടെ സ്വാധീനവുമൊക്കെ സ്വര്ണമത്സ്യങ്ങൾ കാട്ടി തരും. രണ്ടാൺകുട്ടികളും രണ്ടു പെൺകുട്ടികളും അടങ്ങുന്ന സൗഹൃദകൂട്ടിനെ അടിസ്ഥാനമാക്കിയാണ് ചിത്രമൊരുങ്ങുന്നത് . 2013 ൽ ഇറങ്ങിയ ബാലാക് പാലക് എന്ന മറാത്തി ചിത്രത്തിന്റെ റീമെയ്ക്ക് ആണ് സ്വര്ണമത്സ്യങ്ങൾ.

അവധിക്കാലം ആഘോഷിക്കാൻ തീരുമാനിക്കുന്ന നാലു സുഹൃത്തുക്കളുടെ കഥയാണ് സ്വർണ മൽസ്യങ്ങൾ പറയുന്നത്. കൗമാര പ്രായക്കാരായ നാല് കുട്ടികൾ അവധി ആഘോഷങ്ങൾക്കിടയിൽ അപ്രതീക്ഷിത സംഭവങ്ങളിലേക്ക് എത്തുകയും അത് അവരെ പ്രശ്നത്തിലാക്കുകയും ചെയ്യുന്നു. മാതാപിതാക്കൾ കൗമാര പ്രായക്കാരായ മക്കളെ എങ്ങനെ സമീപിക്കണം എന്നാണ് സ്വർണ മൽസ്യങ്ങൾ പറഞ്ഞു തരുന്നത്.

ഉത്തങ് ഹിതേന്ദ്ര താക്കൂർ ആണ് ചിത്രം നിർമിക്കുന്നത്. മറാത്തിയിൽ ബാലാക് പാലക്കിന്റെ സഹ നിര്മാതായിരുന്നു ഉത്തങ് ഹിതേന്ദ്ര താക്കൂർ .തിരക്കഥയും സംവിധാനവും ജി എസ് പ്രദീപ് ആണ്.

swarnamalsyangal releasing today

Sruthi S :