വനിതാ സംവിധായകരുടെ എണ്ണം ഇപ്പോഴും വളരെ കുറവാണ്, തന്ത്രങ്ങള്‍, കഥകള്‍ എന്നിവ നിയന്ത്രിക്കുന്നത് പുരുഷന്‍മാരാണ്; നന്ദിത ദാസ്

പ്രശസ്ത ചലച്ചിത്ര നടിയാണ് നന്ദിത ദാസ്. 2007ല്‍ പുറത്തിറങ്ങിയ നാലു പെണ്ണുങ്ങള്‍, 2001ല്‍ പുറത്തിറങ്ങിയ കണ്ണകി, 2000ത്തില്‍ പുറത്തിറങ്ങിയ പുനരധിവാസം എന്നിവയാണ് അഭിനയിച്ച പ്രധാന ചിത്രങ്ങള്‍.

സ്ത്രീകള്‍ ഏതുതരം കഥകളാണ് പറയേണ്ടതെന്നും അവരുടെ കഥകള്‍ക്ക് എത്ര പണം ചെലവഴിക്കണമെന്ന് മുൻവിധിയുണ്ട് നടിയും സംവിധായികയുമായ നന്ദിത ദാസ്. സിനിമ മേഖലയും മറ്റ് മേഖലകളും തമ്മില്‍ വലിയ വ്യത്യാസമില്ലെന്നും എല്ലാ ജോലി സ്ഥലങ്ങളിലും സിനിമയിലെ പുരുഷന്മാരുടെ നിയന്ത്രണം ഉണ്ട് എന്നുും നന്ദിത ദാസ് പറയുന്നു.


‘പുരുഷന്‍മാരാണ് കഥകള്‍ അടക്കം നിയന്ത്രിക്കുന്നത്. ജീവിതത്തിലെ വിവേചനം, മുന്‍വിധികള്‍, പക്ഷപാതങ്ങള്‍ എന്നിവ വ്യത്യസ്ത ജോലിസ്ഥലങ്ങളിലും സ്ത്രീകൾ നേരിടുന്നുണ്ട്’. ക്യാമറയ്ക്ക് പിന്നിൽ പ്രവർത്തിക്കുന്ന സ്ത്രീകൾ അഭിമുഖീകരിക്കുന്ന വെല്ലുവിളികള്‍ പുരുഷ സഹപ്രവര്‍ത്തകര്‍ക്ക് നേരിടേണ്ടി വരാറുണ്ടോയെന്ന ചോദ്യത്തിനായിരുന്നു നന്ദിതയുടെ മറുപടി.’

വനിതാ സംവിധായകരുടെ എണ്ണം ഇപ്പോഴും വളരെ കുറവാണ്. പൊതുവെ, സ്ത്രീകള്‍ ഏതുതരം കഥകളാണ് പറയേണ്ടതെന്നും അവരുടെ കഥകള്‍ക്ക് എത്ര പണം ചെലവഴിക്കണമെന്നും ഒരു മുൻവിധിയുണ്ട്. തന്ത്രങ്ങള്‍, കഥകള്‍ എന്നിവ നിയന്ത്രിക്കുന്നത് പുരുഷന്‍മാരാണ്. ക്യാമറയ്ക്ക് പിന്നിലാണ് കൂടുതല്‍ സ്ത്രീകളുള്ളത്. ക്യാമറക്ക് മുന്നിലുള്ള സ്ത്രീകളെ നമ്മള്‍ നോക്കി കാണുന്ന രീതിയില്‍ മാറ്റം വന്നാല്‍ അത് കൂടുതല്‍ പുതിയ മാറ്റങ്ങള്‍ കൊണ്ടുവരും’, ഇന്ത്യന്‍ എക്‌സപ്രസിന് നല്‍കിയ അഭിമുഖത്തിൽ നന്ദിത ദാസ് അഭിപ്രായപ്പെട്ടു.

AJILI ANNAJOHN :