ദിലീപ് പോയതോടെ നിന്റെ കഷ്ടകാലം തുടങ്ങിയോ ? – കളിയാക്കിയവന് കിടിലൻ മറുപടിയുമായി നമിത പ്രമോദ് !

മലയാള സിനിമയിൽ നായികയായി നമിത പ്രമോദ് അരങ്ങേറിയത് നിവിൻ പോളിക്കൊപ്പം സത്യൻ അന്തിക്കാട് ചിത്രത്തിലാണ്. പുതിയ തീരങ്ങളിൽ അരങ്ങേറിയ നമിത പിനീട് മലയാള സിനിമയിൽ സജീവ സാന്നിധ്യമായി. ദിലീപുമായാണ് ഏറ്റവുമധികം ചിത്രങ്ങൾ നമിത ചെയ്തിരിക്കുന്നത്.

സൗണ്ട് തോമ, വില്ലാളിവീരൻ, ചന്ദ്രേട്ടൻ എവിടെയാ , കമ്മാര സംഭവം , പ്രൊഫസർ ഡിങ്കൻ തുടങ്ങി ഒട്ടേറെ ചിത്രങ്ങളിൽ ഇരുവരും ഒന്നിച്ചു. മലയാളത്തിൽ നമിതയുടെ അവസാന ചിത്രം ദിലീപിനൊപ്പമുള്ള കമ്മാര സംഭവം ആണ്. അടുത്ത ചിത്രവും ദിലീപിനൊപ്പം തന്നേ.

നടി ആക്രമിക്കപ്പെട്ട കേസിൽ ദിലീപ് പ്രതി ചേർക്കപ്പെട്ടപ്പോൾ ഒട്ടേറെ താരങ്ങളുടെ പേരുകൾ കേസിലും വാർത്തകളിലും വലിച്ചിഴക്കപ്പെട്ടിരുന്നു . അത്തരത്തിൽ ഏറ്റവുമധികം വിവാദങ്ങൾ നേരിട്ട ആളാണ് നമിത പ്രമോദ്. വാർത്തകളിൽ ദിലീപ് പണമെല്ലാം ഒരു മാഡത്തിന്റെ പേരിലാണ് ഇടുന്നതെന്നും ആ മാഡം നമിത പ്രമോദ് ആണെന്നുമായിരുന്നു വാർത്തകൾ.

എന്നാൽ അങ്ങനെ ഒരു സംഭവം ഉണ്ടായിട്ടില്ലെന്നു വ്യക്തമാക്കി നമിത രംഗത്തുമെത്തി. ദിലീപും മകൾ മീനാക്ഷിയും കാവ്യയുമൊക്കെയായി അടുത്ത സൗഹൃദത്തിലുമാണ് നമിത. ഇപ്പോൾ തന്നെ കളിയാക്കിയ ആരാധകനു മറുപടി നൽകുകയാണ് നമിത പ്രമോദ്.

‘ദിലീപ് പോയതോടെ നിന്‍റെ കഷ്ടകാലം തുടങ്ങിയോ…ഇപ്പോള്‍ പടം ഒന്നും ഇല്ല അല്ലേ?’.എന്നായിരുന്നു കമന്‍റ് ഇതിന് താരം നല്‍കിയ മറുപടി ഇങ്ങനെയായിരുന്നു. ചേട്ടന്റെ പ്രൊഫൈല്‍ കണ്ടപ്പോള്‍ മനസ്സിലായി ചേട്ടന്റെ പ്രശ്നം എന്താണെന്ന് ! ഉണ്ണിയെ കണ്ടാല്‍ അറിയാം ഊരിലെ പഞ്ഞം ! വയ്യ അല്ലേ !! ഏഹ് !-ഇതായിരുന്നു നടിയുടെ മറുപടി.

കമന്‍റ് അടിക്കുന്നവരെ വെറുതെ വിടാന്‍ നടി ഉദ്ദേശിക്കുന്നില്ലെന്ന് തെളിയിക്കുന്നതാണ് നമിതയുടെ മറുപടി.. പരിഹസിച്ചവന് ചുട്ടമറുപടി തന്നെ നടി നല്‍കി.

namitha pramod’s comment

Sruthi S :