അലക്കാത്ത ഷർട്ട് ചോദിച്ചയാൾക്ക് കിടിലൻ മറുപടിയുമായി നമിത പ്രമോദ് !

മലയാളികളുടെ പ്രിയ നടിയാണ് നമിത പ്രമോദ്. അന്യ ഭാഷകളിലും തന്റെ വരവറിയിച്ച നമിത ഇതിനോടകം വിവാദങ്ങളിലും പെട്ടിട്ടുണ്ട്. പക്ഷെ വിവാദങ്ങളെ ഭയന്ന് പ്രതികരിക്കാതെ ഇരിക്കില്ല ,നമിത .

ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത് നമിതയുടെ ഇത്തരത്തിലുള്ള ഒരു മറുപടിയാണ്. . നമിതയോട് അലക്കാത്ത ടീ ഷര്‍ട്ട് ഒന്ന് തരുമോ എന്ന് പറഞ്ഞൊരാൾ പ്രത്യക്ഷപ്പെട്ടിരുന്നു. അയാള്‍ക്കാണ് കുറിക്ക് കൊളളുന്ന തരത്തിലുള്ള മറുപടി നല്‍കിയത്.

താങ്കളുടെ സന്ദേശം സ്റ്റാറ്റസായി ഇടുന്നതായിരിക്കും നല്ലത്. ഇതോടെ എല്ലാ സ്ത്രീകളിലും എത്തുകയും ചെയ്യും . അവരെല്ലാവരും അലക്കാനുളള വസ്ത്രം താങ്കള്‍ക്ക് അയച്ചു തരും. യാതൊരു പ്രതിഫലവുമില്ലാതെ ക്ലീന്‍ ഇന്ത്യ ചാലഞ്ച് ഏറ്റെടുത്ത താങ്കള്‍ക്ക് ഒരായിരം നന്ദി അറിയിക്കുന്നു. ദയവ് ചെയ്ത് താങ്കളുടെ മേല്‍വിലാസം അയച്ചു തരാനും നമിത ഇന്‍സ്റ്റഗ്രാമില്‍ പറയുന്നുണ്ട്. നടിയുടെ കമന്റ് സോഷ്യല്‍ മീഡിയ ഏറ്റെടുത്തിട്ടുണ്ട്.

Namitha pramod against social media comments

Sruthi S :