‘നീ എന്തിനാണ് ആ സിനിമ ചെയ്തത്. വളരെ മോശം അഭിപ്രായമാണതിന്” മമ്മൂക്ക പറഞ്ഞു – മുകേഷ്

‘നീ എന്തിനാണ് ആ സിനിമ ചെയ്തത്. വളരെ മോശം അഭിപ്രായമാണതിന്” മമ്മൂക്ക പറഞ്ഞു – മുകേഷ്

ഏതു വേഷത്തിലും തിളങ്ങുന്ന നടന്മാരാണ് മുകേഷും സിദ്ദിഖും . നായകനായാലും വില്ലനായാലും കോമഡിയോ സ്വഭാവ നടനോ എന്തുമാകട്ടെ ഇരുവരും അതോ മനോഹരമാക്കും. ഒരു പരിപാടിയിൽ ഇരുവരും പങ്കെടുത്തപ്പോൾ അഭിനയിച്ച വേഷങ്ങളിൽ ഏതെങ്കിലും വേണ്ടിയിരുന്നില്ല എന്ന് തോന്നിയോ എന്ന് അവതാരിക ചോദിച്ചു. ഇല്ലെന്നായിരുന്നു സിദ്ദിഖിന്റെ മറുപടി.

എന്നാൽ മുകേഷിന് ഒരു സംഭവം പറയാനുണ്ടായിരുന്നു. ‘എന്റെ ഒരു സിനിമ, അത് വിചാരിച്ചതുപോലെ ഓടിയില്ല. ആ സമയത്ത് ഞാന്‍ മമ്മൂക്കയെ കണ്ടിരുന്നു. അപ്പോള്‍ മമ്മൂക്ക പറഞ്ഞു, ‘നീ എന്തിനാണ് ആ സിനിമ ചെയ്തത്. വളരെ മോശം അഭിപ്രായമാണതിനെന്നു കേട്ടു’. ഇതെല്ലാം കേട്ടുനിന്ന ശേഷം മമ്മൂക്കയോട് ഒരു രണ്ടു മൂന്നു മിനുറ്റ് തരുമോയെന്ന് ചോദിച്ചു.

അതിനുശേഷം ആ സിനിമയുടെ കഥ, അതിന്റെ സംവിധായകൻ എന്നോട് പറഞ്ഞ് രീതിയില്‍ ഞാന്‍ അങ്ങോട്ടു പറഞ്ഞു കൊടുത്തു. ഇങ്ങനെ കഥ പറഞ്ഞാല്‍ ഈ സിനിമ ഞാനും ചെയ്യുമെന്നാണ് മമ്മൂക്ക അപ്പോൾ പറഞ്ഞത്.’–മുകേഷ് പറഞ്ഞു.

mukesh about mammoottys comment about his movie

Sruthi S :