നാലഞ്ച് കിലോ വരുന്ന ആവോലി പൊള്ളിച്ചതുമായി മൃദുലാ വിജയിയും അമ്മയും; ടേസ്റ്റ് നോക്കാൻ യുവ കൃഷ്ണ ; ധ്വനിയും യാമിയും ഇരട്ടകളെപ്പോലെ…. !

മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ ഇഷ്ട താരജോഡികളാണ് മൃദുല വിജയും യുവാ കൃഷ്ണയും. രണ്ടാളുടേതും പ്രണയ വിവാഹം ആയിരുന്നില്ല എങ്കിൽ പോലും വളരെയധികം പ്രണയത്തോടെയാണ് രണ്ടാളുടെയും ഫോട്ടോകൾ സമൂഹ മാധ്യമങ്ങളിൽ പങ്കുവെക്കുന്നത്. പെട്ടന്നുതന്നെ ഫോട്ടോകൾ വൈറലാകുകയും ചെയ്യാറുണ്ട്.

വിവാഹവും പ്രസവവും എല്ലാം മൃദുല സോഷ്യൽ മീഡിയയിലൂടെ ആരാധകർക്കായി പങ്കുവച്ചിരുന്നു. കുഞ്ഞതിഥിയുടെ വരവിന് മുന്നോടിയായാണ് താരം അഭിനയത്തില്‍ നിന്നും ബ്രേക്കെടുത്തത്. തുമ്പപ്പൂ എന്ന പരമ്പരയില്‍ അഭിനയിച്ച് വരുന്നതിനിടയിലായിരുന്നു താരം ഇടവേളയിലേക്ക് പോയത്.

Also read;
Also read;

അഭിനയത്തില്‍ സജീവമല്ലെങ്കിലും യൂട്യൂബ് ചാനലിലൂടെയായി തന്റെ വിശേഷങ്ങളെല്ലാം മൃദുല ആരാധകരുമായി പങ്കുവെക്കുന്നത് പതിവാണ്. ഇപ്പോഴിതാ പുതിയ വിശേഷങ്ങള്‍ പങ്കിട്ടെത്തിയിരിക്കുകയാണ് താരം.

മാസങ്ങളുടെ കാത്തിരിപ്പിനൊടുവിലായി ദൈവം ഞങ്ങള്‍ക്കൊരു രാജകുമാരിയെ തന്നു എന്നായിരുന്നു മൃദുലയും യുവയും മകളുടെ ജനനത്തെക്കുറിച്ച് പറഞ്ഞത്. കുഞ്ഞൂട്ടന്‍ ആവശ്യപ്പെട്ടതിനാല്‍ താനും ലേബര്‍ റൂമില്‍ കയറിയിരുന്നുവെന്നും യുവ പറഞ്ഞിരുന്നു. ധ്വനി കൃഷ്ണയെന്നാണ് മകളുടെ പേര്.

പേരിടുന്ന സമയത്തായിരുന്നു മകളുടെ മുഖം വ്യക്തമാവുന്ന തരത്തിലുള്ള ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തത്. അച്ഛനേയും അമ്മയേയും പോലെ ധ്വനിയും ഇതിനകം താരമായി മാറിക്കഴിഞ്ഞിട്ടുണ്ട്. യുവ കൃഷ്ണയുടെ ആദ്യ സീരിയലായ മഞ്ഞില്‍ വിരിഞ്ഞ പൂവില്‍ സോനയുടെ മകളായെത്തി ധ്വനിയും ജനിച്ചയുടൻ അഭിനയത്തിലേക്ക് ചുവടുവച്ചിരിക്കുകയാണ്.

അവസാന നിമിഷമാണ് ധ്വനിയെക്കുറിച്ച് സംവിധായകന്‍ ചോദിച്ചത്. നേരത്തെ വേറൊരു കുട്ടിയെ തീരുമാനിച്ചിരുന്നുവെങ്കിലും അത് വലുതായതിനാല്‍ പെട്ടെന്ന് മറ്റൊരു കുഞ്ഞിനെ നോക്കിയപ്പോള്‍ കിട്ടിയില്ല. അങ്ങനെയാണ് ധ്വനി വന്നത്. അച്ഛന്റെ മാത്രമല്ല മകളുടേയും ആദ്യ പരമ്പരയായി മാറിയിരിക്കുകയാണ് മഞ്ഞില്‍ വിരിഞ്ഞ പൂവ്.

നാളുകള്‍ക്ക് ശേഷമായി വീണ്ടുമൊരു കുക്കിംഗ് വീഡിയോ പങ്കിട്ടെത്തിയിരിക്കുകയാണ് മൃദുല വിജയ്. ഏട്ടന്‍ ലൊക്കേഷനിലേക്ക് പോയിരിക്കുകയാണ്. ആവോലിയാണ് ഇത്തവണ പാചകം ചെയ്യുന്നത്. നാലഞ്ച് കിലോ വരുന്ന ആവോലിയായിരുന്നു മൃദുലയുടെ അമ്മ പൊള്ളിച്ചത്.

ചെറിയ കഷണങ്ങളാക്കാതെ ഒന്നിച്ച് പൊള്ളിക്കാനാണ് ഞാന്‍ അമ്മയോട് പറഞ്ഞത്. അപ്പോഴല്ലേ നമുക്കിങ്ങനെ കഴിക്കാനാവൂയെന്നും മൃദുല ചോദിച്ചിരുന്നു. ഷൂട്ട് കഴിഞ്ഞ് വന്ന് യുവയും ആവോലി പൊള്ളിച്ചത് ടേസ്റ്റ് ചെയ്തിരുന്നു. അമ്മ വെച്ചതായതിനാല്‍ ടേസ്റ്റ് ഗ്യാരന്റിയായിരുന്നുവെന്നാണ് യുവ പറഞ്ഞത്.

Also read;
Also read;

മൃദുലയുടെ സഹോദരിയായ പാര്‍വതിയും വീഡിയോയിലുണ്ടായിരുന്നു. ധ്വനിയും യാമിയും ഇരട്ടകളെപ്പോലെയാണ്. ഒരാള്‍ ചെയ്യുന്നതെല്ലാം മറ്റെയാളും ചെയ്യും. രണ്ടാളേയും ഒന്നിച്ച് ഉറക്കാന്‍ കിടത്തിയാല്‍ ഒരാള്‍ എഴുന്നേല്‍ക്കുമ്പോള്‍ മറ്റേയാളും എഴുന്നേല്‍ക്കുമെന്നായിരുന്നു മൃദുല പറഞ്ഞത്. യാമിയും ധ്വനിയും ഒന്നിച്ചുള്ള ചിത്രങ്ങളും യുവയും മൃദുലയും പാര്‍വതിയും പങ്കുവെച്ചിരുന്നു.

Safana Safu :