News
അനുവിന്റെ വളര്‍ച്ചയുടെ ഓരോ ഘട്ടവും അടുത്ത് നിന്ന് കണ്ട സ്റ്റാർ മാജിക്കിലെ ആ ആൾ ആര്?; അനുവിന്റെ വരന്‍ ആരെന്ന അന്വേഷണത്തിൽ സോഷ്യൽ മീഡിയ !
അനുവിന്റെ വളര്‍ച്ചയുടെ ഓരോ ഘട്ടവും അടുത്ത് നിന്ന് കണ്ട സ്റ്റാർ മാജിക്കിലെ ആ ആൾ ആര്?; അനുവിന്റെ വരന്‍ ആരെന്ന അന്വേഷണത്തിൽ സോഷ്യൽ മീഡിയ !
സ്റ്റാര്‍ മാജിക്ക് ഷോയിലൂടെയും സീരിയലുകളിലൂടെയും മലയാളികളുടെ പ്രിയപ്പെട്ട താരമായി മാറിയിരിക്കുകയാണ് അനുമോള്‍. ഇപ്പോള്‍ കുറച്ച് കാലമായി അനുവിന്റെ വിവാഹത്തെ കുറിച്ചുള്ള വാര്‍ത്തകളാണ് ആരാധകര്‍ക്കിടയിലെ സംസാരം.
ലക്ഷ്മി നക്ഷത്രയുടെ രണ്ട് യൂട്യൂബ് എപ്പിസോഡുകളുടെ വിഷയം അനുവിന്റെ കല്യാണമായിരുന്നു. അനുവിന്റെ കല്യാണത്തിനുള്ള പര്‍ച്ചേഴ്‌സ്, അനുവിന്റെ കല്യാണ വിശേഷങ്ങള്‍ എന്നിങ്ങനെ രണ്ട് വീഡിയോസ് ലക്ഷ്മി നക്ഷത്ര പങ്കുവച്ചിരുന്നു . അതിനു ശേഷം അനുവിന്റെ കല്യാണ വാര്‍ത്തകള്‍ സജീവമായത്. ആരാവും അനുവിനെ വിവാഹം ചെയ്യുന്നത് എന്നാണ് ആരാധകരുടെ ചോദ്യം.
ഇതിനോടകം പല ഗോസിപ്പുകളും വന്നു കഴിഞ്ഞു. സ്റ്റാര്‍ മാജിക്കിന്റെ പിന്നണിയില്‍ പ്രവൃത്തിയ്ക്കുന്ന ഒരാളുമായി അനു പ്രണയത്തിലാണ് എന്നും, വൈകാതെ കല്യാണം ഉണ്ടാവും എന്നാണ് ചില ഓണ്‍ലൈന്‍ മാധ്യമങ്ങളില്‍ വന്ന വാര്‍ത്തകള്‍.
സ്റ്റാര്‍ മാജിക്കിന്റെ ഫ്‌ളോറില്‍ അത്തരം ഒരു സംസാരം ഉണ്ടത്രെ. അനുവിന്റെ വളര്‍ച്ചയുടെ ഓരോ ഘട്ടവും അടുത്ത് നിന്ന് കണ്ട ഇദ്ദേഹം തുടര്‍ന്ന് അങ്ങോട്ടുള്ള അനുവിന്റെ കരിയറിനും പിന്തുണ അറിയിച്ചിട്ടുണ്ടത്ര.
എന്നാല്‍ ലക്ഷ്മി നക്ഷത്രയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ തനിയ്ക്ക് ഇപ്പോള്‍ പ്രണയമില്ല, കല്യാണം കഴിക്കാനും ആഗ്രഹമില്ല എന്ന അനു വ്യക്തമാക്കിയിട്ടുണ്ട്. പ്രണയിച്ച് വിവാഹം ചെയ്യുന്നതിനോട് തന്നെയാണ് താത്പര്യം. പക്ഷെ കല്യാണം പെട്ടന്ന് വേണ്ട. എനിക്ക് ഇനിയും ഒരുപാട് കാര്യങ്ങള്‍ ചെയ്യാനുണ്ട്. അത് എല്ലാം കഴിഞ്ഞിട്ട് മതി. വീട്ടില്‍ അച്ഛന്‍ കല്യാണത്തിന് വേണ്ടി എന്നെ നിര്‍ബന്ധിച്ചിട്ടില്ല. അമ്മയാണ് വരുന്നവരോടും പോകുന്നവരോടും എല്ലാം എന്റെ കല്യാണക്കാര്യം പറയുന്നത്.
എന്നെ നന്നായി സ്‌നേഹിക്കുകയും മനസ്സിലാക്കുകയും ചെയ്യുന്ന ഒരാളായിരിയ്ക്കണം വിവാഹം ചെയ്യുന്നത് എന്ന് എനിക്ക് ആഗ്രഹമുണ്ട്. മാത്രമല്ല എന്റെ പ്രൊഫഷനെ മനസ്സിലാക്കുകയും ചെയ്യണം.
എനിക്ക് കിട്ടിയ ഭാഗ്യമാണ് ഈ ഒരു മേഖല. മരണം വരെ എനിക്ക് അഭിനയിക്കണം എന്നാണ് ആഗ്രഹം. എന്നെ ആളുകള്‍ വിളിക്കുന്നത് വരെ അമ്മ വേഷം ആണെങ്കിലും ചെയ്യണം. അതിന് വിവാഹം ചെയ്യുന്നയാള്‍ തടസ്സം പറയാന്‍ പാടില്ല. ഷൂട്ടിന് പോകുമ്പോള്‍ എന്നെ മനസ്സിലാക്കണം എന്നല്ലാമായിരുന്നു വിവാഹം ചെയ്യാന്‍ പോകുന്ന ആളെ കുറിച്ച് അനു പറഞ്ഞത്.
about anumol