കെവിന്റെയും നീനുവിന്റെയും ജീവിതം വെള്ളിത്തിരയിലേക്ക് ; ഒരു ദുരഭിമാനക്കൊല !

ജാതിക്കും മതത്തിനുമാണ് നമ്മുടെ നാട്ടില്‍ മനുഷ്യജീവനേക്കാള്‍ വില എന്നു തെളിയിക്കുന്നതായിരുന്നു കെവിന്‍ വധക്കേസ്.പ്രണയിച്ച്‌ വിവാഹം ചെയ്തതിന്റെ പേരില്‍ കെവിന്‍ എന്ന ചെറുപ്പക്കാരനെ പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി എന്ന വാര്‍ത്ത അന്ന് ഞെട്ടലോടെയായിരുന്നു കേരള സമൂഹമൊന്നാകെ വായിച്ചത്.

വിചാരണ നടന്നുകൊണ്ടിരിക്കുന്ന കേസില്‍ നീനുവും കെവിന്റെ കുടുംബവും നീതി പ്രതീക്ഷിച്ച്‌ ജീവിക്കുകയാണ്.അതിനിടയിലിതാ കെവിന്‍ വധക്കേസ് സിനിമയാകുകയാണ്.’ഒരു ദുരഭിമാനക്കൊല’ എന്ന പേരിട്ട ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍ കോട്ടയം പ്രസ്സ് ക്ലബില്‍ നടന്ന ചടങ്ങില്‍ നടന്‍ അശോകനാണ് പ്രകാശനം ചെയ്തത്.

കെവിന്‍ കേസും, തുടര്‍ന്നുണ്ടായ സംഭവങ്ങളും മജോ മാത്യുവാണ് പ്രേക്ഷകരിലേക്ക്‌ എത്തിക്കുന്നത്.ഇന്ദ്രന്‍സ്,അശോകന്‍,അങ്കമാലി ഡയറി ഫെയിം കിച്ചു,നന്ദു,വിവേക്,നിവേദിത,അംബികമോഹന്‍,സബിത തുടങ്ങിയവരാണ് ചിത്രത്തിലെ പ്രധാന അഭിനേതാക്കള്‍.ചലച്ചിത്രനടന്‍ അശോകന്‍ സംഗീതസംവിധായകനായി അരങ്ങേറ്റം കുറിക്കുന്നുവെന്ന പ്രത്യേകതകൂടി ചിത്രത്തിനുണ്ട്.

രാജേഷ് കളത്തിപ്പടിയാണ് ഛായാഗ്രഹണം.ഉഷ മേനോന്‍,സുമേഷ് കുട്ടിക്കല്‍ എന്നിവരുടേതാണ് വരികള്‍.യേശുദാസ്,യുവഗായകന്‍ മനോജ് തിരുമംഗലം എന്നിവരാണ് ഗാനങ്ങള്‍ ആലപിക്കുന്നത്.ഇന്‍സ്‌പെയര്‍ സിനിമ കമ്ബനിയുടെ ബാനറില്‍ രാജന്‍ പറമ്ബിലും മജോ മാത്യുവും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.

movie based on kevin and neenu’s life

Sruthi S :