ഒരു അമ്മയ്ക്കും ഈ ക്രൂരത ചെയ്യാന്‍ ആകില്ല… നവജാത ശിശുവിനെ അമ്മ കൊന്ന വിധം….

ഒരു അമ്മയ്ക്കും ഈ ക്രൂരത ചെയ്യാന്‍ ആകില്ല… നവജാത ശിശുവിനെ അമ്മ കൊന്ന വിധം….

സ്വന്തം കുഞ്ഞിനെ ഒരു അമ്മയ്ക്കും നോവിക്കാന്‍ ആകില്ല. കുഞ്ഞിന്റെ ഓരോ വേദനയും അമ്മയ്ക്ക് താങ്ങാന്‍ ആകില്ല. അതുപോലെ സ്വന്തം കുഞ്ഞിനെ ഒരു അമ്മയ്ക്കും കൊല്ലാനും സാധിക്കില്ല. അത്തരം ക്രൂരതകള്‍ ചെയ്യുന്നവര്‍ അമ്മ എന്ന പദത്തിന് തന്നെ അപമാനമാണ്. അക്കൂട്ടരെ സ്ത്രീകളുടെയോ മനുഷ്യരുടേയോ ഗണത്തില്‍ പെടുത്താന്‍ പറ്റില്ല. ഇരുകൈകളും നീട്ടി കൊഞ്ചിക്കേണ്ടവര്‍ തന്നെ ആ കരങ്ങള്‍ ഉപയോഗിച്ച് സ്വന്തം ചോരക്കുഞ്ഞിനെ കൊല്ലുന്നു. ഇത്തരത്തിലുള്ള സംഭവങ്ങള്‍ ഇക്കാലത്ത് പുത്തരിയല്ല. ഇപ്പോഴിതാ നാടിനെ നടുക്കി പുതിയൊരു കൊലപാതകം കൂടി.

കോഴിക്കോട് ബാലുശേരി നിര്‍മ്മലൂരിലാണ് നാടിനെ നടുക്കിയ ഈ സംഭവം. ഇന്ന് പുലര്‍ച്ചയോടെയാണ് സംഭവം പുറംലോകം അറിയുന്നത്. നവജാത ശിശുവിനെ അമ്മ കഴുത്തറുത്ത് കൊല്ലുകയായിരുന്നു. ഇന്ന് പുലര്‍ച്ചെ പ്രസവിച്ച കുഞ്ഞിനെ ഉടന്‍ തന്നെ ബ്ലേഡ് കൊണ്ട് കുഞ്ഞിന്റെ കഴുത്ത് മുറിക്കുകയായിരുന്നു അമ്മ റിന്‍ഷ. കുഞ്ഞിന്റെ കരച്ചില്‍ കേട്ട് സമീപവാസില്‍ ഓടിക്കൂടി കാര്യം അന്വേഷിക്കുകയും തുടര്‍ന്ന് പൊലീസില്‍ വിവരമറിയിക്കുകയും ചെയ്തു. പൊലീസെത്തിയപ്പോള്‍ മൃതദേഹം സഞ്ചിയിലാക്കി വീടിന്റെ പിന്നില്‍ സൂക്ഷിച്ച നിലയില്‍ കണ്ടെത്തി.


റിന്‍ഷയും ഭര്‍ത്താവുമായി നാല് വര്‍ഷമായി വേര്‍പിരിഞ്ഞ് കഴിയുകയായിരുന്നു. അപമാനം ഭയന്നാണ് കുട്ടിയെ കൊലപ്പെടുത്തിയത്. ഇവര്‍ വീട്ടില്‍ തന്നെ പ്രസവിക്കുകയായിരുന്നെന്നും പോലീസ് പറഞ്ഞു. സംഭവത്തെ തുടര്‍ന്ന് റിന്‍ഷയെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

Mother kills new born baby

Farsana Jaleel :