ഒടിയൻ മാണിക്യനെ കാണാൻ സുചിത്രയെത്തി ..

ഒടിയൻ മാണിക്യനെ കാണാൻ സുചിത്രയെത്തി ..

ഒടിയൻ മാണിക്യനെ കാണാൻ സുചിത്ര എത്തി. എറണാകുളം കവിത തിയേറ്ററിൽ ആണ് മോഹൻലാലിൻറെ ഭാര്യ സുചിത്ര എത്തിയത് .ആന്റണി പെരുമ്പാവൂരിന്റെ കുടുംബത്തോടൊപ്പമാണ് സുചിത്ര സിനിമ കാണാൻ എത്തിയത് .സിനിമ കണ്ടിറങ്ങിയ സുചിത്രയോട് മാധ്യമപ്രവർത്തകർ അഭിപ്രായം ആരാഞ്ഞപ്പോൾ നല്ല സിനിമയെന്നായിരുന്നു മറുപടി. നല്ല കഥയാണെന്നും നല്ലൊരു എന്റർടെയിനറാണെന്നും സുചിത്ര പറഞ്ഞു.

മോഹൻലാലിന്റെ ഒട്ടുമിക്ക സിനിമകളുടെയും ഫസ്റ്റ് ഷോ കാണാൻ സുചിത്ര എത്താറുണ്ട്. സുചിത്രയെ കൂടാതെ നടൻ ഉണ്ണി മുകുന്ദൻ, നീരജ് മാധവ്, ഫർഹാൻ ഫാസിൽ തീവണ്ടിയിലെ നായിക സംയുക്ത മേനോൻ തുടങ്ങിയവരും ആദ്യ ഷോ കാണാനെത്തിയിരുന്നു.

സംവിധായകൻ ശ്രീകുമാർ മേനോനും ഒടിയൻ കാണാൻ എത്തി. പുലർച്ചെ ആരാധകർക്കായി ഒരുക്കിയ പ്രത്യേക പ്രദർശനം കാണാൻ എറണാകുളം കവിത തിയേറ്ററിലാണ് ശ്രീകുമാർ മേനോൻ എത്തിയത്. താൻ നേരത്തെ കണ്ട സിനിമ പ്രേക്ഷകരുടെ പ്രതികരണം അറിയാനാണ് അവരോടൊപ്പം ഇരുന്ന് കണ്ടതെന്ന് ശ്രീകുമാർ മേനോൻ ഇന്ത്യൻ എക്സ്പ്രസിനോട് പറഞ്ഞു. ആദ്യ പ്രദർശനത്തിന് ശേഷം മികച്ച പ്രതികരണമാണ് ലഭിക്കുന്നതെന്നും, സിനിമ തിയേറ്ററുകളിൽ തുടരണമെന്നാണ് തന്റെ ആഗ്രഹമെന്നും ശ്രീകുമാർ മേനോൻ പറഞ്ഞു.

mohanlals wife suchithra at kavitha theatre

Sruthi S :