രാഷ്ട്രീയത്തിലിറങ്ങാന്‍ മോഹന്‍ലാലിനെ ഞങ്ങള്‍ ഒരിക്കലും അനുവദിക്കില്ല!!

മോഹൻലാൽ ബിജെപിയുടെ ലോക് സഭാ സ്ഥാനാര്‍ഥിയായി എത്തുന്നുവെന്ന പ്രചാരണത്തിനു രൂക്ഷ വിമര്‍ശനവുമായി ഫാന്‍സ്‌ അസ്സോസിയേഷന്‍. മോഹന്‍ലാല്‍ ഫാന്‍സ് അസോസിയേഷന്‍ നേതാവ് വിമല്‍കുമാര്‍ ചാനല്‍ ചര്‍ച്ചയിലാണ് എതിർപ്പ് പ്രകടിപ്പിച്ചത്.

മോഹന്‍ലാലിനെ രാഷ്ട്രീയത്തിലിറക്കാന്‍ ശ്രമിക്കുന്ന ബിജെപി അദ്ദേഹം ഒരു പ്രമുഖ ചാനലിന്റെ ഡയറക്ടര്‍ ബോര്‍ഡ് മെമ്പറായ സമയത്ത് പോസ്റ്ററുകളില്‍ കരിഓയില്‍ ഒഴിച്ചു വിമര്‍ശിച്ചവരാണ്. ആ അവര്‍ തന്നെയാണ് ഇപ്പോള്‍ അദ്ദേഹത്തെ തെരഞ്ഞെടുപ്പ് രംഗത്തിറക്കാന്‍ ആഗ്രഹിക്കുന്നതെന്ന് വിമല്‍കുമാര്‍ ചാനല്‍ ചര്‍ച്ചയില്‍ പറഞ്ഞു.

മോഹന്‍ലാലിനെ തെരഞ്ഞെടുപ്പ് രംഗത്തേക്ക് കൊണ്ടുവന്ന് അദ്ദേഹം ഇതുവരെ കേള്‍ക്കാത്ത ആരോപണങ്ങള്‍ കേള്‍പ്പിക്കാനാണ് ബിജെപി ശ്രമിക്കുന്നതെന്നും രാഷ്ട്രീയത്തിലിറങ്ങാന്‍ ഞങ്ങള്‍ ഒരിക്കലും അനുവദിക്കില്ല. ലാല്‍സാര്‍ അക്കൂട്ടത്തില്‍ നില്‍ക്കില്ലെന്നും വിമല്‍ കൂട്ടിച്ചേര്‍ത്തു.’

മോഹന്‍ലാല്‍ നാടിന്റെ പൊതുസ്വത്താണ്. നടനെ ആശ്രയിച്ചല്ല തെരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കേണ്ടത്. നിങ്ങള്‍ക്ക് നിങ്ങളുടേതായ നയങ്ങളും മാര്‍ഗങ്ങളും വേണമെന്ന് ബിജെപിയോട് വിമല്‍ പറഞ്ഞു. മേഹന്‍ലാല്‍ തെരഞ്ഞെടുപ്പില്‍ മത്സരിച്ചാല്‍ ആരാധകര്‍ ശക്തമായി പ്രതിഷേധിക്കുമെന്നും വിമല്‍ പറഞ്ഞു. ഒരു വ്യക്തി രാഷ്ട്രീയത്തില്‍ സ്വയം പ്രഖ്യാപിച്ചിറങ്ങുന്നതും കെട്ടിത്തൂക്കി ഇറക്കുന്നതും തമ്മില്‍ വ്യത്യാസമുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.\



mohanlal’s political entry, fans association desagreed

HariPriya PB :