പ്രേക്ഷകർ ഒന്നടങ്കം ആഗ്രഹിച്ച 96 ൽ ഇല്ലാതെ പോയ ആ രംഗം ; നൂറാം ദിന ആഘോഷത്തിൽ തിരുത്തിയ ക്ലൈമാക്സുമായി വിജയ് സേതുപതിയും തൃഷയും !

`വിജയ് സേതുപതി – തൃഷ കൂട്ടുകെട്ടിൽ കഴിഞ്ഞ വര്ഷം തമിഴിൽ റെക്കോർഡുകൾ തിരുത്തിക്കുറിച്ച് എത്തിയ ചിത്രമാണ് 96 .അണിയറ പ്രവർത്തകർ പോലും പ്രതീക്ഷിക്കാത്ത വിജയമാണ് ചിത്രം നേടിയത്. എല്ലാ പ്രായക്കാരെയും ഒരു പോലെ തൃപ്തിപ്പെടുത്താൻ ഈ സാധിച്ചു. നഷ്ട പ്രണയത്തിന്റെ തീരാ വേദന ബാക്കിയാക്കി ചിത്രം അവസാനിച്ചപ്പോൾ പ്രേക്ഷകരും ഒപ്പം കരഞ്ഞു.

96ന്റെ നൂറാം ദിന വിജയാഘോഷം കഴിഞ്ഞ ദിവസം നടന്നിരുന്നു. ചടങ്ങില്‍ നടന്‍ പാര്‍ത്ഥിപന്‍ സേതുപതിയോടും തൃഷയോടും ആവശ്യപ്പെട്ടാരു കാര്യം ശ്രദ്ധേയമായി മാറിയിരുന്നു.


96ന്റെ നൂറാം ദിന വിജയാഘോഷം കഴിഞ്ഞ ദിവസം ചെന്നൈയിലായിരുന്നു അണിയറ പ്രവര്‍ത്തകര്‍ സംഘടിപ്പിച്ചത്. സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ക്കൊപ്പം സംവിധായകനും നടനുമായ ചേരന്‍, സോഷ്യല്‍ ആക്ടിവിസ്റ്റ് തിരുമുകന്‍ ഗാന്ധി, സമുദ്രക്കനി തുടങ്ങിയവരും മുഖ്യതിഥികളായി ചടങ്ങില്‍ പങ്കെടുത്തിരുന്നു. നടന്‍ പാര്‍ത്ഥിപനായിരുന്നു ചടങ്ങില്‍ അവതാരകനായി എത്തിയിരുന്നത്.

ചടങ്ങില്‍ സിനിമയെക്കുറിച്ച്‌ മുഴുവനായി പാര്‍ത്ഥിപന്‍ സംസാരിച്ചിരുന്നു. റാമിനെയും ജാനുവിനെയും പ്രേക്ഷകര്‍ ഒന്നടങ്കം ഇഷ്ടപ്പെട്ടിരുന്നുവെന്ന് പാര്‍ത്ഥിപന്‍ പറഞ്ഞു. എന്നാല്‍ ഒരിക്കലെങ്കിലും അവര്‍ കെട്ടിപ്പിടിക്കുമെന്ന് കരുതിയെങ്കിലും അതുണ്ടായില്ലെന്നും പാര്‍ത്ഥിപന്‍ പറഞ്ഞു. ശേഷം സദസില്‍ ഇരിക്കുകയായിരുന്ന വിജയ് സേതുപതിയെയും തൃഷയെയും പാര്‍ത്ഥിപന്‍ സ്റ്റേജിലേക്ക് ക്ഷണിച്ചു. തുടര്‍ന്ന് ഇരുതാരങ്ങളോടും കെട്ടിപ്പിടിക്കാന്‍ ആവശ്യപ്പെടുകയും ഇരുവരും സമ്മതിക്കുകയും ചെയ്തു, സദസ് മുഴുവന്‍ നിറഞ്ഞ കൈയ്യടികളോടെയായിരുന്നു ഇത് കണ്ടിരുന്നത്.


96 MOVIE 100th day celebration

Sruthi S :