മാധ്യമങ്ങളും അമ്മയും തമ്മിൽ പ്രശ്നങ്ങൾ ഒഴിവാക്കേണ്ടതാണ്. മലയാള സിനിമ മേഖലക്കെതിരെ നടന്ന പ്രചാരണങ്ങളെ നാമെല്ലാം ഒറ്റകെട്ടായി നേരിടണം- മോഹൻലാൽ

മാധ്യമങ്ങളും അമ്മയും തമ്മിൽ പ്രശ്നങ്ങൾ ഒഴിവാക്കേണ്ടതാണ്. മലയാള സിനിമ മേഖലക്കെതിരെ നടന്ന പ്രചാരണങ്ങളെ നാമെല്ലാം ഒറ്റകെട്ടായി നേരിടണം- മോഹൻലാൽ

ദിലീപ് വിഷയത്തിൽ അമ്മയുടെ നിലപാട് അറിയിച്ച് മാധ്യമങ്ങളുടെ ചോദ്യങ്ങൾക്ക് മറുപടി പറഞ്ഞത് ‘അമ്മ പ്രസിഡെന്റ് ആയ മോഹൻലാൽ ആയിരുന്നു. എന്നാൽ ചില ഉത്തരങ്ങൾ തൃപ്തികരമല്ലെന്ന് വിമർശനം ഉയർന്നിരുന്നു. മോഹൻലാലിൻറെ നിലപ്പടിനെതിരെ വനിതാ സംഘടനയും രംഗത്ത് വന്നിരുന്നു. തന്റെ വാക്കുകൾ മാധ്യമങ്ങൾ വളച്ചൊടിച്ചെന്നാണ് മോഹൻലാൽ പ്രതികരിച്ചത്. ഈ സാഹചര്യത്തിൽ സിനിമ – സാംസ്‌കാരിക മന്ത്രി എ കെ ബാലൻ മോഹൻലാലുമായി കൂടിക്കാഴ്ച നടത്തി. കൂടിക്കാഴ്ചക്ക് ശേഷം മോഹൻലാൽ ഫേസ്ബുക്കിൽ മാധ്യമങ്ങളും അമ്മയും തമ്മിൽ പ്രശ്നങ്ങൾ ഒഴിവാക്കേണ്ടതാണ് എന്നും കേരളം ഒറ്റ മനസോടെ മലയാള സിനിമയുടെ വികസനത്തിനും വിജയത്തിനും പ്രയത്നിക്കണം എന്നും പറഞ്ഞു.

മോഹൻലാലിന്റെ ഫേസ്ബുക്ക് പോസ്റ്റ്

സിനിമ – സാംസ്കാരിക മന്ത്രി ശ്രീ എ കെ ബാലനുമായി വിശദമായ കൂടികാഴ്ച നടത്തി. തിരുവനന്തപുരത്തെ ഔദ്യോഗീക വസതിയിൽ ആയിരുന്നു കൂടിക്കാഴ്ച്ച. മലയാള ചലച്ചിത്ര മേഖലയിലെ സമസ്ത പ്രശ്നങ്ങൾക്കും സമഗ്ര പരിഹാരമാണ് പിണറായി സർക്കാർ ലക്ഷ്യമിടുന്നത് എന്നു മന്ത്രി വിശദീകരിച്ചു. അത്തരം നല്ല പദ്ധതികൾക്കു പൂർണ പിന്തുണ അറിയിച്ചു. അക്രമത്തിനിരയാ നടിക്കൊപ്പം ആണ് ഞാൻ എന്നും അമ്മയും അങ്ങനെ ആയിരിക്കുമെന്ന് ചർച്ചക്കിടയിൽ പറഞ്ഞു.

മാധ്യമങ്ങളും അമ്മയും തമ്മിൽ പ്രശ്നങ്ങൾ ഒഴിവാക്കേണ്ടതാണ്. മലയാള സിനിമ മേഖലക്കെതിരെ നടന്ന പ്രചാരണങ്ങളെ നാമെല്ലാം ഒറ്റകെട്ടായി നേരിടണം. പ്രശങ്ങൾ തീരണം, മഞ്ഞുരുകണം. നല്ല മാറ്റം ഉണ്ടാകണം. കേരളം ഒറ്റ മനസോടെ മലയാള സിനിമയുടെ വികസനത്തിനും വിജയത്തിനും പ്രയത്നിക്കണം. ചിത്രാഞ്ജലി സ്റ്റുഡിയോ കോപ്ലസ് ഉൾപ്പടെ സിനിമ മേഖലക്ക് വേണ്ടി വലിയ പദ്ദതികളാണ് സർക്കാർ തയാറാക്കിയത്.

അതിൽ അമ്മയുടെ പൂർണ പിന്തുണ ഞാൻ വാഗ്ദാനം ചെയ്തു. മന്ത്രി ഒരു പുസ്തകവും സിനിമാ മൊമന്റോയും സ്‌നേഹോപഹാരമായി തന്നു. സിനിമ മേഖലയിലെ പ്രശ്നങ്ങൾ എല്ലാം ശരിയാകും എന്ന ഉറച്ച പ്രതീക്ഷയോടെ വീണ്ടും കാണാമെന്നു പറഞ്ഞു മടങ്ങി.

mohanlals facebook post about meating with minister a k balan

Sruthi S :