സൂര്യ -മോഹൻലാൽ ചിത്രത്തിന്റെ പേര് ഉയിർക അല്ല – യഥാർത്ഥ പേര് പുറത്തു വിട്ട് മോഹൻലാൽ

സൂര്യ -മോഹൻലാൽ ചിത്രത്തിന്റെ പേര് ഉയിർക അല്ല – യഥാർത്ഥ പേര് പുറത്തു വിട്ട് മോഹൻലാൽ

സൂര്യ -മോഹൻലാൽ കേന്ദ്ര കഥാപാത്രങ്ങളാകുന്ന കെ വി ആനന്ദ് ചിത്രത്തിന് പേരിട്ടു. മുൻപ് ഉയിർക്ക എന്ന പേര് നിശ്ചയിച്ചതായി വാർത്തകൾ പരന്നിരുന്നു. എന്നാൽ ഇപ്പോൾ മോഹൻലാൽ തന്നെ ചിത്രത്തിന്റെ പേര് സ്ഥിരീകരിച്ചിരിക്കുകയാണ്. പുതുവർഷം ആശംസിക്കുന്നതിനൊപ്പമാണ് ചിത്രത്തിന്റെ പേര് പുറത്തു വിട്ടത്.

രക്ഷിക്കും എന്നര്‍ത്ഥം വരുന്ന തമിഴ് വാക്കായ ‘കാപ്പാന്‍’ എന്നാണ് സിനിമയുടെ പേര്.ഒരു രാഷ്ട്രീയക്കാരന്റെ വേഷത്തില്‍ മോഹന്‍ലാലും ഒരു ആര്‍മി കമാന്‍ഡോയുടെ വേഷത്തില്‍ സൂര്യയും ചിത്രത്തില്‍ എത്തും എന്നാണ് നേരത്തെ അറിയാന്‍ കഴിഞ്ഞത്. എന്നാല്‍ പിന്നീട് പുറത്തു വന്ന ലൊക്കേഷന്‍ ചിത്രങ്ങളില്‍ നിന്നും മോഹന്‍ലാല്‍ പ്രധാനമന്ത്രിയുടെ വേഷത്തില്‍ എത്തും എന്നാണു മനസ്സിലാക്കാന്‍ കഴിഞ്ഞത്. മോഹന്‍ലാല്‍ അവതരിപ്പിക്കുന്നു എന്ന് കരുതപ്പെടുന്ന കഥാപാത്രത്തിന്റെ പേര് ഒരു ഫ്ലെക്സ് ബോര്‍ഡില്‍ ഹിന്ദി തലക്കെട്ടുകളുടെ ഒപ്പം എഴുതിയിരിക്കുന്നതിന്റെ അടിസ്ഥാനത്തിലാണ് അദ്ദേഹം പ്രധാനമന്ത്രിയുടെ വേഷം ചെയ്യുന്നു എന്ന ചര്‍ച്ചകള്‍ ഉയര്‍ന്നത്.


.

സയേഷയാണ് നായിക. കാര്‍ത്തിയുടെ ഏറ്റവും പുതിയ ചിത്രമായ ‘കടൈക്കുട്ടി സിങ്ക’ത്തിലെ നായികാ വേഷത്തിന് ശേഷമാണ് സയേഷാ സൂര്യ ചിത്രത്തിലെ നായികാ വേഷമണിയുന്നത്. സൂര്യയേയും മോഹന്‍ലാലിനെയും കൂടാതെ​ ആര്യ, ബോമന്‍ ഇറാനി, സമുദ്രക്കനി എന്നിവരും ചിത്രത്തില്‍ നിര്‍ണായകമായ വേഷങ്ങളിലെത്തുന്നുണ്ട്. ലൈക പ്രൊഡക്ഷന്‍ നിര്‍മ്മിക്കുന്ന ഈ ചിത്രം ആക്ഷന്‍ ത്രില്ലറാണ്. ഹാരിസ് ജയരാജ്‌ ആണ് ചിത്രത്തിന്‍റെ സംഗീത സംവിധാനം. ഗവേമിക് യു ആരിയാണ് ക്യാമറ, കലാസംവിധാനം കിരണ്‍. ചിത്രം മലയാളത്തിലും തെലുങ്കിലും മൊഴിമാറ്റി എത്തുമെന്നും സൂചനയുണ്ട്.

mohanlal – surya movie name

Sruthi S :