മമ്മൂട്ടിയുടെ കൂടെ മാത്രമല്ല ; കെ വി ആനന്ദിന്റെ പുതിയ ചിത്രത്തിൽ മോഹൻലാൽ – സൂര്യ ഒന്നിക്കുന്നു ..

മലയാളികളുടെ പ്രിയപ്പെട്ട സൂപ്പർതാരങ്ങളുടെ ഒപ്പം അഭിനയിക്കുന്നതിന്റെ ത്രില്ലിലാണ് തമിഴകത്തിന്റെ അഭിനയ രാജകുമാരൻ സൂര്യ. മലയാള സിനിമാതാരങ്ങളുടെ സംഘടനയായ അമ്മ നടത്തിയ സ്റ്റേജ് ഷോയിൽ സൂര്യയായിരുന്നു അതിഥിയായി എത്തിയിരുന്നത്.

അന്ന് സൂര്യ മെഗാസ്റ്റാർ മമ്മൂട്ടിയുടെ കൂടെ തെലുങ്ക് ചിത്രമായ യാത്രയിൽ അഭിനയിക്കുവാൻ പോകുന്നതിന്റെ ത്രിൽ പ്രേക്ഷകരുമായി പങ്കുവച്ചിരുന്നു.എന്നാൽ ഇപ്പോൾ കെവി ആനന്ദ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ മോഹൻലാൽ സൂര്യയ്ക്ക് ഒപ്പം തുല്യവേഷത്തിൽ എത്തുകയാണ്.

നേരത്തെ ആ വേഷം അമിതാബ് ബച്ചൻ ചെയ്യുമെന്നാണ് കേട്ടിരുന്നത്. എന്നാൽ ആ വേഷം ഇപ്പോൾ മോഹൻ ലാലിലേക്ക് എത്തിയിരിക്കുകയാണ്. ലെയ്ക്കപ്രെഡക്ഷൻസാണ് ചിത്രം നിർമ്മിക്കുന്നത്. മോഹൻലാൽ വിജയ് എന്നിവർ അഭിനയിച്ച ജില്ല നേരത്തെഹിറ്റായിരുന്നു.എന്തായാലും മലയാളി ആരാധകർക്ക് ആഘോഷിക്കുവാൻ മറ്റൊരു സംഗതി കൂടി ലഭിച്ചിരിക്കുകയാണ്.

 

 

 

Noora T Noora T :