മോഹൻലാൽ ബിഗ് ബി ആകുന്നു. നായികയായി നയൻതാര എത്തും ?!!!

മോഹൻലാൽ ബിഗ് ബിയാകുന്നു, മമ്മൂട്ടിയുടെ ബിലാൽ എന്ന ബിഗ് ബി അല്ല. ഏറെനാളുകളുടെ ഇടവേളയ്ക്ക് ശേഷം സംവിധായകൻ സിദ്ദീഖ് മോഹൻലാലിനെ നായകനാക്കി ചിത്രമൊരുക്കുന്നു. “ബിഗ് ബ്രദർ” എന്നാണ് സിനിമയ്ക്ക് പേരിട്ടിരിക്കുന്നത്.

ചിത്രത്തിൽ നയൻതാര മോഹൻലാലിന്റെ നായികയായെക്കുമെന്നും റിപ്പോട്ടുകൾ ഉണ്ട്. ഏറെ നാളുകളായി നയൻതാരയും മോഹൻലാലും ഒരു ചിത്രത്തിനായി ഒന്നിച്ചിട്ട്. ഫാസിലിന്റെ വിസ്മയതുമ്പത്ത് എന്ന ചിത്രത്തിലാണ് മോഹൻലാലിനൊപ്പം നയൻസ് ഒടുവിൽ അഭിനയിച്ചത്.

പിന്നീട് വ്യക്തിപരമായ കാരണങ്ങളാൽ മോഹൻലാലിനൊപ്പം അഭിനയിച്ചിട്ടില്ല. ഫുക്രിയെന്ന ജയസൂര്യ ചിത്രമാണ് സിദ്ദീഖിന്റെ സംവിധാനത്തിൽ അവസാനം പുറത്തിറങ്ങിയത്.അതിന് ശേഷം തമിഴിൽ അരവിന്ദ് സ്വാമിയെ നായകനാക്കി ഭാസ്ക്കർ ദി റാസ്ക്കിലിന്റെ റീമേക്ക് ഒരുക്കി.

ബിഗ് ബ്രദർ ജൂണിൽ സിനിമയുടെ ചിത്രീകരണം നടക്കുമെന്നാണ് അറിയുന്നത്. പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ലൂസിഫറിന് ഒപ്പം സമാന്തരമായാകും ചിത്രീകരണമെന്നും സൂചനയുണ്ട്. ഇന്നസെന്റ്, കെ പി എ സി ലളിത, മുകേഷ്, ജനാർദ്ദനനൻ തുടങ്ങിയവരും സിനിമയുടെ ഭാഗമായേക്കും.

Noora T Noora T :