തിയേറ്ററില്‍ കണ്ടവരോട് ക്ഷമ, മാന്യമായി പൊട്ടിയ സിനിമയാണ് കാസനോവ: റോഷന്‍ ആന്‍ഡ്രൂസ്

മലയാളത്തിൽ ഒരു വർഷം വലുതും ചെറുതുമായി 150 ന് മുകളിൽ സിനിമ ഇറങ്ങുന്ന കാലമാണ് ഇപ്പോൾ അതിൽ ശരാശരി വിജയം നേടുന്നത് ചിലപ്പോൾ പത്തിൽ താഴെ സിനിമകളും. എന്നാൽ ഒട്ടുമിക്ക നിർമ്മാതാക്കളും അവരുടെ സിനിമ വൻ വിജയമാണ് കൂടുതൽ കലക്ഷൻ നേടി എന്നൊക്കെ പറഞ്ഞ് രംഗത്ത് എത്താറുണ്ട്.

മുൻപ് വൻ വിജയമെന്ന് പറഞ്ഞ് ആഘോഷമാക്കിയ സിനിമ മാന്യമായി പൊട്ടിയ സിനിമയാണെന്നതുറന്നു പറച്ചിലുമായി എത്തിയിരിക്കുകയാണ് സംവിധായകൻ റോഷൻ ആൻഡ്ര്യൂസ്.മോഹൻലാലിനെ നായകനാക്കി ഒരുക്കിയ ബ്രഹ്മാണ്ഡ ചിത്രം കാസിനോവയാണ് പരാജയമായിരുന്നു എന്ന് സംവിധായകൻ ഇപ്പോൾ സമ്മതിക്കുന്നത്.

മാത്രമല്ല അന്ന് ആ സിനിമ തീയറ്ററിൽ പോയി കണ്ടവരോട് അദ്ദേഹം ക്ഷമ ചോദിക്കുകയും ചെയ്തിരിക്കുന്നു. പരാജയത്തെക്കുറിച്ച് തുറന്നു പറയുവാൻ ഇപ്പോഴാണ് ധൈര്യമായ തെന്നും. ചിത്രത്തിന്റെ പരാജയത്തിന്റെ ഉത്തരവാദിത്വം സംവിധായകനും തിരക്കഥാകൃത്തുക്കൾക്കുമാണെന്ന് അദ്ദേഹം തുറന്ന് സമ്മതിക്കുന്നു. കാസിനോവയുടെ നിർമ്മാതാവ് ഒരു വർഷം 15 കോടിയോളം രൂപ പരസ്യങ്ങൾക്ക് വേണ്ടി ചിലവഴിക്കുന്ന ആളാണെന്നും.

അതുകൊണ്ട് തന്നെ ചിത്രത്തിന്റെ പരാജയം വലിയ തോതിൽ ബാധിച്ചില്ലെന്നും അദ്ദേഹം പറയുന്നു.പിന്നീട്‌ തങ്ങളുടെ കൂട്ടുകെട്ടിൽ പിറന്ന മുബൈ പോലീസ് പോലെയുള്ള സിനിമകളുടെ വൻ വിജയമാണ് ഇപ്പോൾ ഈ തുറന്നു പറിച്ചിലിന് ഇടം നൽകിയതെന്നും ഒരു പ്രമുഖമാസികയ്ക്ക് നൽകിയ അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞു. നിവിൻ പോളിയും മോഹൻലാലും പ്രധാന വേഷത്തിൽ എത്തുന്ന കായംകുളം കൊച്ചുണ്ണിയാണ് റോഷൻ ആൻഡ്രൂസിന്റെ പ്രദർശനത്തിന് എത്താനിരിക്കുന്ന ചിത്രം. 

Noora T Noora T :