ദുര്യോധനനായി സുരേഷ് ഗോപി; ഭീമനായി മോഹൻലാൽ !! ആവേശത്തിമർപ്പിൽ ആരാധകർ…

ദുര്യോധനനായി സുരേഷ് ഗോപി; ഭീമനായി മോഹൻലാൽ !! ആവേശത്തിമർപ്പിൽ ആരാധകർ…

മലയാളത്തിന്റെ സൂപ്പർ താരങ്ങൾ വീണ്ടും ഒന്നിക്കുന്നതായി സൂചന. തെന്നിന്ത്യന്‍ സൂപ്പർ താരം വിക്രം നായകനായി എത്തുന്ന മഹാവീര്‍ കര്‍ണയില്‍ മോഹന്‍ലാലും സുരേഷ് ഗോപിയും വേഷമിടുന്നതായാണ് ഇപ്പോൾ കിട്ടുന്ന റിപ്പോർട്ടുകൾ. ആര്‍.എസ് വിമല്‍ സംവിധാനം ചെയ്യുന്ന മഹാവീര്‍ കര്‍ണയില്‍ ദുര്യോധനനായി സുരേഷ് ഗോപി എത്തുമ്പോൾ ഭീമനായി മോഹന്‍ലാല്‍ എത്തുമെന്നാണ് ചില മാധ്യമങ്ങളില്‍ പ്രചരിക്കുന്ന വാർത്തകൾ.

300 കോടി ബജറ്റില്‍ ഒരുക്കുന്ന ചിത്രത്തിന്‍റെ പൂജാ വേളയില്‍ വിമലിനൊപ്പം പത്മനാഭസ്വാമി ക്ഷേത്രം സന്ദര്‍ശിക്കാന്‍ സുരേഷ് ഗോപിയും ഉണ്ടായിരുന്നു. ഇതാണ് ആരാധകരിൽ സംശയം ജനിപ്പിക്കാൻ കാരണം. മാത്രമല്ല ഭീമനായി എത്താനുള്ള താത്പര്യമറിയാൻ മോഹൻലാലിനെ ആർ.എസ് വിമൽ കണ്ടു എന്നും വാർത്തകൾ ഉണ്ടായിരുന്നു.

എന്നാല്‍ ഇത്തരം വാര്‍ത്തകള്‍ വന്നതോടെ ആരാധകര്‍ ആവേശത്തിലാണ്. കാരണം ശ്രീകുമാര്‍ മേനോന്‍ മോഹന്‍ലാലിനെ നായകനാക്കി പ്രഖ്യാപിച്ച രണ്ടാമൂഴം അനിശ്ചിതത്വത്തിലാണ്. എം.ടി തിരക്കഥ തിരിച്ചു ചോദിച്ചതോടെ മോഹന്‍ലാലിന്റെ ഭീമന്‍ സ്വപ്നം ഉപേക്ഷിക്കപ്പെടുമോ എന്ന സംശയത്തിലാണ് ആരാധകര്‍. എന്തായാലും ഭേമനായി മോഹൻലാൽ മഹാവീർ കർണ്ണയിൽ എത്തിയാൽ ആരാധകർക്ക് അത് ആഘോഷിക്കാനുള്ള വക നൽകും.

Mohanlal as Bheeman, Suresh Gopi as Duryodhanan

Abhishek G S :