ലൂസിഫർ തകർക്കാൻ നോക്കിയവർ ഏത് കൊലകൊമ്പൻ ആയാലും കുടുങ്ങും ! നടപടി തുടങ്ങി!

മലയാള സിനിമയിൽ ആദ്യ 200 കോടിയിലേക്ക് കുതിക്കുന്ന ചിത്രമാണ് ലൂസിഫർ . മോഹൻലാലിനെ നായകനാക്കി നടൻ പൃഥ്വിരാജ് ഒരുക്കിയ സൂപ്പര്‍ ഡ്യൂപ്പര്‍ഹിറ്റ് ചിത്രം ലൂസിഫറിൻ്റെ വ്യാജ പതിപ്പ് പ്രചരിപ്പിച്ചയാള്‍ കുടുങ്ങും. ടിക് ടോക്കിലൂടെ ലൂസിഫര്‍ പുറത്ത് വിട്ട പ്രവാസി മലയാളിയ്ക്കെതിരെ മോഹന്‍ലാലും നിര്‍മ്മാണ കമ്പനിയും രംഗത്തെത്തി. ലൂസിഫര്‍ സൗദിയില്‍ വ്യാഴാഴ്ചയാണ് റിലീസ് ചെയ്തത്. ഇതിന് പിന്നാലെയാണ് ടിക് ടോക്കിലൂടെ ലൂസിഫറിൻ്റെ വ്യാജപതിപ്പ് വീഡിയോ പുറത്തുവിട്ടത്. 

ചിത്രം ഇപ്പോഴും തീയേറ്ററുകളിൽ വിജയകരമായി മുന്നേറുകയാണ്. 100 കോടി പിന്നിട്ട് മലയാളത്തില്‍ റെക്കോര്‍ഡ് വിജയം സൃഷ്ടിച്ച ലൂസിഫറിനെ തകര്‍ക്കാനും വ്യാജപതിപ്പ് ഇറക്കാനും കച്ചകെട്ടി ഇറങ്ങിയവര്‍ ഉണ്ടെന്ന് നിര്‍മ്മാണ കമ്പനിയായ ആശിര്‍വാദ് ചൂണ്ടിക്കാട്ടി. 

മുൻപ് റിലീസ് ദിവസം തന്നെ ലൂസിഫറിൻ്റെ ക്ലൈമാക്‌സ് രംഗങ്ങൾ സമാനമായി ടിക് ടോക് വീഡിയോയായി പ്രചരിച്ചതിനെതിരെ മോഹന്‍ലാലും പൃഥ്വിരാജും ആൻ്റണി പെരുമ്പാവൂരും അടക്കമുള്ളവര്‍ രംഗത്തെത്തിയിരുന്നു. 

ലാപ്പ് ടോപ്പില്‍ ലൂസിഫര്‍ പ്രദര്‍ശിപ്പിക്കുകയും സിനിമയെ അധിക്ഷേപിച്ച് സംസാരിക്കുകയും ചെയ്ത അസ്‌കര്‍ പൊന്നാനി എന്ന ടിക് ടോക് ഐഡിക്ക് പിന്നിലുള്ള വ്യക്തിക്കെതിരെ ഉടൻ നിയമ നടപടിയുണ്ടാകുമെന്ന് നിര്‍മ്മാതാക്കള്‍ വ്യക്തമാക്കി. ഇയാള്‍ സൗദിയില്‍ ആയതിനാല്‍ സൗദി ഗവണ്‍മെൻ്റുമായും ജോലി ചെയ്യുന്ന സ്ഥാപനവുമായും നിയമനടപടിക്ക് വേണ്ടി ബന്ധപ്പെട്ടു കഴിഞ്ഞു. ഇതേക്കുറിച്ച് ആശിര്‍വാദ് സിനിമാസ് പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പിലാണ് ഇക്കാര്യം അറിയിച്ചത്.

mohanlal and ashirvad against lucifer movie piracy

Sruthi S :