ദിലീപ് ഇപ്പോള്‍ സംഘടനയുടെ ഭാഗമല്ല; അതിനാൽ നടപടിയെടുക്കാനാകില്ലെന്നു മോഹന്‍ലാല്‍ !!

ദിലീപ് ഇപ്പോള്‍ സംഘടനയുടെ ഭാഗമല്ല; അതിനാൽ നടപടിയെടുക്കാനാകില്ലെന്നു മോഹന്‍ലാല്‍ !!

കൊച്ചിയില്‍ യുവനടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ ആരോപണവിധേയനായ നടന്‍ ദിലീപിനെ താര സംഘടനയായ അമ്മയില്‍ നിന്നും പുറത്താക്കണമെന്ന് ആവശ്യപ്പെട്ടു രേവതി, പദ്മപ്രിയ, പാര്‍വതി എന്നീ നടിമാര്‍ മൂന്നാമതും താരസംഘടനയായ ‘അമ്മ’യ്ക്ക് കത്ത് നൽകിയിരുന്നു. കഴിഞ്ഞ ദിവസം കൂടിയ അമ്മയുടെ യോഗത്തില്‍ ഇത് സംബന്ധിച്ചുണ്ടായ ചര്‍ച്ചയില്‍ ദിലീപിനെതിരെ ‘അമ്മ’ എക്സിക്യൂട്ടീവിന് നടപടിയെടുക്കാനാകില്ല എന്ന തീരുമാനമാണത്രെ കൈകൊണ്ടത്.

നിയമോപദേശം അനുസരിച്ചാണ് ഇത്തരമൊരു തീരുമാനമെടുത്തതെന്നും എന്ന് ജനറല്‍ ബോഡി വിളിച്ചു ചേര്‍ക്കാനാകും എന്ന് ഇപ്പോള്‍ പറയാനാകില്ലെന്നും, ഇക്കാര്യം നടിമാരെ രേഖാമൂലം അറിയിക്കാനും യോഗത്തില്‍ തീരുമാനമായിട്ടുണ്ടെന്നും സംഘടന അധ്യക്ഷന്‍ മോഹൻലാൽ അറിയിച്ചു.

മുൻപ് തിലകന്‍ അടക്കമുള്ളവര്‍ക്കെതിരെ എക്സിക്യൂട്ടീവ് മാത്രം യോഗം ചേര്‍ന്ന് ‘അമ്മ’ നടപടിയെടുക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. എന്നാല്‍ ദിലീപ് ഇപ്പോള്‍ സംഘടനയുടെ ഭാഗമല്ലെന്നും നടിമാരുടെ ആവശ്യത്തിന് ഇപ്പോള്‍ പ്രസക്തിയില്ലെന്നുമാണ് അന്നും ഇന്നും ‘അമ്മ’യുടെ നിലപാട്.

Mohanlal about Dileep issue

Abhishek G S :