ജീവിതത്തിലെ ഏറ്റവും സന്തോഷകരമായ തീരുമാനം !! വിവാഹമോചനത്തെ കുറിച്ച്‌ മനസ്സു തുറന്ന് ഗായിക മഞ്ജരി…

ജീവിതത്തിലെ ഏറ്റവും സന്തോഷകരമായ തീരുമാനം !! വിവാഹമോചനത്തെ കുറിച്ച്‌ മനസ്സു തുറന്ന് ഗായിക മഞ്ജരി…

വേറിട്ട ആലാപന ശൈലി കൊണ്ടും ശബ്ദം കൊണ്ടും മലയാളി പ്രേക്ഷകരുടെ മനം കവര്‍ന്ന ഗായികയാണ് മഞ്ജരി. ഈയടുത്ത വിവാഹമോചനം നേടി ഒറ്റക്ക് ജീവിക്കുന്ന മഞ്ജരി അതിനെ കുറിച്ച് കാപ്പ ടി.വിയിലെ ഹാപ്പിനെസ്സ് പ്രീജക്ട് എന്ന പരിപാടിയിൽ മനസ്സ് തുറക്കുകയുണ്ടായി. വിവാഹമോചനം ജീവിതത്തിലെ ഏറ്റവും സന്തോഷകരമായ തീരുമാനമായിരുന്നു എന്നാണ് മഞ്ജരി പറഞ്ഞത്.

മഞ്ജരിയുടെ വാക്കുകൾ:

“വളരെ നേരത്തെ എന്റെ ജീവിതത്തില്‍ നടന്ന ഒരു നിയമപരമായ ബന്ധം. അത് ഡിവോഴ്സ് ആയി. ഇന്നത്തെ കാലത്ത് അതിനെ ഒരു ഡാര്‍ക്ക് ക്ലൗഡ് അല്ലെങ്കില്‍ ബ്ലാക് മാര്‍ക്ക് ആയി ഒന്നും ഞാന്‍ കാണുന്നില്ല. കാരണം ഇന്ന് ഒരുപാട് ബന്ധങ്ങള്‍ നമുക്ക് ചുറ്റും നടക്കുന്നുണ്ട്. നിയമപരമല്ല എന്ന ഒരു വ്യത്യാസം മാത്രമേ ഞാന്‍ അതില്‍ കാണുന്നുള്ളൂ.”

“എനിക്ക് ഒരു ബന്ധം ഉണ്ടായിരുന്നു അത് നിയമപരമായിരുന്നു. ഒത്തുപോകാന്‍ സാധിക്കാത്തത് കൊണ്ട് വിവാഹമോചിതയായി. അതും കുറേനാള്‍ മുന്‍പ് വിവാഹമോചിത ആയതാണ്. അതിന് ശേഷമാണ് ഞാന്‍ എന്നെത്തന്നെ അനലൈസ് ചെയ്ത് തുടങ്ങുന്നത്.”

“മുംബൈയില്‍ താമസിക്കുന്ന സ്ഥിതിക്ക് ഒരുപാട് കാര്യങ്ങള്‍ ഒരു മനുഷ്യനെന്ന നിലയില്‍ എനിക്ക് പഠിക്കാന്‍ സാധിച്ചിട്ടുണ്ട്. നമ്മള്‍ ഇപ്പോള്‍ ഭക്ഷണം കഴിക്കുന്ന കാര്യത്തില്‍ പോലും വളരെ തിരഞ്ഞെടുപ്പുകള്‍ നടത്താറുണ്ട്. ഇതെനിക്കിഷ്ടാണ്, അതെനിക്കിഷ്ടമല്ല അങ്ങനെ.”

“ഈ ഇഷ്ടങ്ങള്‍ എനിക്ക് വളരെ കൂടുതലായിരുന്നു. ഇന്ന് അതൊക്കെ മാറി. അവിടെ ഒരു നേരത്തെ ഭക്ഷണം പോലും കഴിക്കാന്‍ സാധിക്കാത്ത ആള്‍ക്കാരെ, അത് വാങ്ങിക്കാന്‍ സാധിക്കാത്ത ആള്‍ക്കാരെ കാണുമ്പൊൾ, അതില്‍ നിന്നും ഒരുപാടു ഞാന്‍ പഠിച്ചിരുന്നു. അങ്ങനെ ഒരുപാട് മാറ്റങ്ങള്‍ എന്നില്‍ ഉണ്ടാക്കാന്‍ പറ്റിയിട്ടുണ്ട്.”

മറ്റുള്ളവരെ സഹായിക്കുമ്പോൾ, അവര്‍ക്കെന്തെങ്കിലും വാങ്ങികൊടുക്കുമ്പോൾ അതില്‍ നിന്നും കിട്ടുന്ന സന്തോഷം പറഞ്ഞറിയിക്കാനാകാത്തതാണ്. അതില്‍ ഞാന്‍ വളരെ സന്തോഷവതിയായിരിക്കും. നേരത്തെ പറഞ്ഞത് പോലെ എന്റെ ഇമോഷണല്‍ ആസ്പെക്‌ട് അതിനെ വല്ലാതെ പ്രോത്സാഹിപ്പിച്ചിട്ടുണ്ട്, ഞാന്‍ ആരെയെങ്കിലും സഹായിക്കുമ്പോൾ കിട്ടുന്ന സന്തോഷം നമുക്ക് ലൈഫില്‍ ഏറ്റവും വേണ്ടത്. ലൈഫ് എന്നത് ഒരു ഹാപ്പിനെസ്സ് പ്രൊജക്റ്റ് ആണ്. ജീവിതത്തില്‍ ഇങ്ങനൊരു സന്തോഷം ഇല്ലെങ്കില്‍ പിന്നെ അതില്‍ അര്‍ത്ഥമില്ലെന്നും മഞ്ജരി പറയുന്നു.

Manjari about life after divorce

Abhishek G S :