പട്ടാഭിരാമൻ പറഞ്ഞ കാര്യങ്ങളിൽ ഭക്ഷ്യ വകുപ്പ് കൂടുതൽ ശ്രദ്ധ ചെലുത്തും – മന്ത്രി പി തിലോത്തമൻ

പട്ടാഭിരാമൻ മികച്ച പ്രതികരണവുമായി മുന്നേറുകയാണ് . സാമൂഹിക പ്രതിബദ്ധത ഉള്ള ഒരു വിഷയമാണ് പട്ടാഭിരാമൻ കൈകാര്യം ചെയ്തിരിക്കുന്നത്. പോൽ ചിത്രം കണ്ട് അഭിപ്രായമറിയിച്ചിരിക്കുകയാണ് ഭക്ഷ്യ മന്ത്രി പി തിലോത്തമൻ .

പട്ടാഭിരാമൻ സമൂഹത്തിന് നല്ലൊരു സന്ദേശമാണ് നൽകുന്നതെന്നും പുതുമയാർന്ന പ്രമേയമാണ് ചിത്രത്തിന്റേതെന്നും സിനിമ കണ്ടിറങ്ങിയ ശേഷം മന്ത്രി അഭിപ്രായപ്പെട്ടു.

‘സിനിമ നല്ലൊരു സന്ദേശമാണ് സമൂഹത്തിനു നൽകുന്നത്. ചിത്രം ഒരുപാട് ഇഷ്ടപ്പെട്ടു. ഇങ്ങനെയൊരു ചിത്രം നിർമിച്ച് അവതരിപ്പിക്കാൻ കഴിഞ്ഞതിൽ തന്നെ അവരെ പ്രശംസിക്കുന്നു. പുതുമയാർന്ന പ്രമേയം. നമ്മുടെ ദൈനംദിന ജീവിതത്തിൽ നാം കാത്തുസൂക്ഷിക്കേണ്ട ജാഗ്രത ഈ ചിത്രം വിളിച്ചു പറയുന്നു.’

‘ഭക്ഷ്യവകുപ്പും ഭക്ഷ്യസുരക്ഷാ വകുപ്പും ചേർന്ന് സംയുക്തമായി ചെയ്യേണ്ട ധാരാളം കാര്യങ്ങൾ ഈ ചിത്രം പറയുന്നുണ്ട്. അക്കാര്യത്തിൽ ഞങ്ങളും കൂടുതൽ ശ്രദ്ധ ചെലുത്തും.’–മന്ത്രി പറഞ്ഞു.

minister p thilothaman about pattabhiraman movie

Sruthi S :