സയണിസ്റ്റ് വനിത തന്നെ പിന്തുടര്‍ന്ന് അപവാദങ്ങള്‍ പറയുന്നു; മിയ ഖലീഫ

പലസ്തീന്‍ സായുധസംഘമായ ഹമാസും ഇസ്രയേലും തമ്മിലുള്ള യുദ്ധത്തില്‍ പലസ്തീന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് മുന്‍ പോ ണ്‍താരം മിയ ഖലീഫ രംഗത്തുവന്നത് വലിയ ചര്‍ച്ചയായിരുന്നു. പലസ്തീനിലെ നിലവിലെ സാഹചര്യം മനസിലാക്കിയാല്‍ അവരുടെ പക്ഷത്ത് നില്‍ക്കാതിരിക്കാന്‍ കഴിയില്ലെന്നാണ് മിയ എക്‌സില്‍ കുറിച്ചത്. പലസ്തീനിലെ സാഹചര്യം മനസിലാക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ നിങ്ങള്‍ വംശീയതയുടെ തെറ്റായ വശത്താണ്.

അത് കാലക്രമേണ ചരിത്രം തെളിയിക്കുമെന്നും മിയ എക്‌സില്‍ കുറിച്ചു. ഇതിന് പിന്നാലെ മിയയെ അനുകൂലിച്ചും പ്രതികൂലിച്ചും ഒട്ടനവധി പേരാണ് രംഗത്ത് വന്നത്. ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ മിയ പങ്കുവച്ച ഒരു വീഡിയോയാണ് ചര്‍ച്ചയാകുന്നത്.

സയണിസ്റ്റ് വനിത തന്നെ പിന്തുടര്‍ന്ന് അപവാദങ്ങള്‍ പറയുന്നുവെന്ന് മിയ കുറിച്ചു. അതിന്റെ വീഡിയോയും മിയ പങ്കുവച്ചിട്ടുണ്ട്. സ്ത്രീയ്‌ക്കൊപ്പം നില്‍ക്കുന്ന യുവാവിനോട്, നിങ്ങള്‍ക്ക് അമ്മയെക്കുറിച്ചോര്‍ത്ത് അഭിമാനം തോന്നുന്നുവോ എന്നും മിയ ചോദിക്കുന്നു. ഞാന്‍ ഇസ്രയേലുകാരി എന്നവര്‍ ഹീബ്രുഭാഷയില്‍ മിയയോട് പറയുന്നുണ്ട്.

വീഡിയോ പങ്കുവച്ചതിന് പിന്നാലെ ഒട്ടേറെ പേര്‍ അഭിപ്രായങ്ങളുമായി രംഗത്തെത്തി. മിയയുടെ നിലപാടിനോടുള്ള വിയോജിപ്പായിരിക്കാം അവര്‍ പ്രകടിപ്പിച്ചതെന്നും എന്നാല്‍ പിന്തുടര്‍ന്ന് ഓരോന്ന് വിളിച്ച് പറയുന്നത് ശരിയല്ലെന്നും ചിലര്‍ കുറിച്ചു. അതേസമയം, മിയയുടെ പരാമര്‍ശങ്ങള്‍ പൂര്‍ണമായും ഇസ്രയേല്‍ വിരുദ്ധമാണെന്നും അഭിമാനമുള്ള സത്രീ എന്ന നിലയില്‍ അവര്‍ പ്രതിഷേധിച്ചതാണെന്നും മറ്റു ചിലര്‍ അഭിപ്രായപ്പെട്ടു.

Vijayasree Vijayasree :