കഴിഞ്ഞ 36 വർഷത്തിനിടെ ഇത്രയും നല്ല ഗാനങ്ങൾ മലയാളത്തിൽ ഉണ്ടായിട്ടില്ല; കണ്ണീർ പൂവിനേക്കാളും സൂര്യ കിരീടത്തിലേക്കാളും നല്ല ഗാനങ്ങളാണ് ഒടിയനിലേത്: എം.ജി ശ്രീകുമാർ

കഴിഞ്ഞ 36 വർഷത്തിനിടെ ഇത്രയും നല്ല ഗാനങ്ങൾ മലയാളത്തിൽ ഉണ്ടായിട്ടില്ല; കണ്ണീർ പൂവിനേക്കാളും സൂര്യ കിരീടത്തിലേക്കാളും നല്ല ഗാനങ്ങളാണ് ഒടിയനിലേത്: എം.ജി ശ്രീകുമാർ

മോഹൻലാലിനെ നായകനാക്കി ശ്രീകുമാർ മേനോൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ഒടിയനുവേണ്ടി മോഹൻലാൽ ഫാൻസ്‌ മാത്രമല്ല സിനിമ പ്രേക്ഷകരെല്ലാം തന്നെ കാത്തിരിക്കുകയാണ്. ചിത്രത്തെ കുറിച്ചുള്ള ഓരോ വാർത്തകളും വളരെ പെട്ടെന്നാണ് ഇന്റർനെറ്റിൽ തരംഗമാകുന്നത്. 3 വേഷപ്പകർച്ചയിൽ മോഹൻലാൽ എത്തുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് പൂർത്തിയായി പോസ്റ്റ് പ്രൊഡക്‌ഷൻ വർക്കുകൾ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്.

ചിത്രത്തിന്റെ ടീസറുകളും ട്രെയ്‌ലറുമെല്ലാം മികച്ച പ്രതികരണമാണ് നേടിയത്. ഇപ്പോഴിതാ ചിത്രത്തിന്റെ സംഗീത സംവിധായകൻ എം.ജയചന്ദ്രനും ചിത്രത്തിൽ ഒരു ഗാനം ആലപിച്ചിരിക്കുന്ന ഗായകൻ എം.ജി ശ്രീകുമാറും ചിത്രത്തിന്റെ വിശേഷങ്ങളും അവരുടെ പ്രതീക്ഷകളുമെല്ലാം പ്രേക്ഷകരുമായി പങ്കുവെച്ചു. ഫേസ്‌ബുക്ക് ലൈവിൽ എത്തിയാണ് രണ്ടുപേരും വിശേഷങ്ങൾ പങ്കുവെച്ചത്.

കാലത്തിനപ്പുറമുള്ള സംഗീതമായിരിക്കും ചിത്രത്തിലേതെന്നാണ് ഇരുവർക്കും പറയാനുള്ളത്. ചിത്രത്തിലെ അഞ്ചു ഗാനങ്ങൾ ഒരുക്കാൻ കഴിഞ്ഞത് തന്റെ ഭാഗ്യമാണെന്നും, ഒരുപാട് കാലമായുള്ള തന്റെ ആഗ്രഹമാണ് ഇപ്പോൾ പൂവണിഞ്ഞിരിക്കുന്നതെന്നും എം.ജയചന്ദ്രൻ പറഞ്ഞു. ഒടിയൻ തീർച്ചയായും ഒരു ബ്രഹ്മാണ്ഡ സിനിമ തന്നെ ആയിരിക്കുമെന്നും, സംവിധായകൻ ശ്രീകുമാർ മേനോന്റെ ആവശ്യപ്രകാരം ഓരോ ഗാനങ്ങളും വ്യത്യസ്തമായാണ് ഒരുക്കിയിരിക്കുന്നതെന്നും എം.ജയചന്ദ്രൻ കൂട്ടിച്ചേർത്തു.

തന്റെ 36 വർഷത്തെ സംഗീത ജീവിതത്തിലെ ഏറ്റവും മികച്ച ഗാനമാണ് ഓടിയനിലേതെന്നായിരുന്നു എം.ജി ശ്രീകുമാർ പറഞ്ഞത്. കണ്ണീർപൂവിനേക്കാളും സൂര്യകിരീടത്തിനെക്കാളും ഒക്കെ മികച്ചതും വിത്യസ്തമായതുമായ ഒരു ഗാനമാണിത്, ഈ ഗാനം ആലപിക്കാൻ കഴിഞ്ഞത് തന്റെ ഭാഗ്യമാണ് – എം.ജി ശ്രീകുമാർ പറയുന്നു.

കൂടുതൽ വായിക്കാൻ

എലിവിഷത്തിൽ പാരസെറ്റാമോളോ ?! സത്യമെന്ത്..

MG Sreekumar about his songs in Odiyan

Abhishek G S :