കുടുംബ പ്രേക്ഷകരെ കയ്യിലെടുത്ത് ബാലൻ ;മെഗാ വിജയം നേടി കോടതിസമക്ഷം ബാലൻ വക്കീൽ

ബി ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്ത കോടതിസമക്ഷം ബാലൻ വക്കീൽ മെഗാ ഹിറ്റിലേക്ക്. കുടുംബ പ്രേക്ഷകരെ കയ്യിലെടുത്ത് മികച്ച പ്രതികരണവുമായി തീയേറ്ററുകൾ കീഴടക്കുകയാണ് ദിലീപ് നായകനായ കോടതിസമക്ഷം ബാലൻ വക്കീൽ. അഞ്ചു ദിവസം കൊണ്ട് 10 കോടി രൂപയാണ് ചിത്രത്തിന്റെ ആഗോള കളക്ഷൻ.

സംസാര വൈകല്യമുള്ള ബാലൻ വക്കീലും, കോടതിയിലെ അയാളുടെ കേസ് വാദവും, ജീവിതവും പ്രമേയമാക്കിയാണ് ചിത്രം ഒരുങ്ങിയിരിക്കുന്നത്.

ദിലീപ്, മംമ്ത മോഹൻദാസ്, പ്രിയാ ആനന്ദ്, അജു വർഗീസ്, സുരാജ്, സിദ്ധീഖ്, ഹാരിഷ് ഉത്തമൻ, രഞ്ജി പണിക്കർ, ദിനേഷ് പണിക്കർ, ലെന, ബിന്ദു പണിക്കർ, ഗണേഷ് കുമാർ, സാജിദ് യഹ് യ, നന്ദൻ ഉണ്ണി, പ്രദീപ് കോട്ടയം, ബീമൻ രഘു തുടങ്ങി വലിയ താരനിരയോടെയാണ് ചിത്രം എത്തിയത്.

ഗോപീ സുന്ദറും രാഹുൽ രാജും ചേർന്നാണ് ചിത്രത്തിൽ സംഗീതം നിർവഹിക്കുന്നത്. ചിത്രത്തിൽ ആക്ഷൻ നിർവഹിക്കുന്നത് റാം ലക്ഷ്മൺ, സ്റ്റണ്ട് ഷിവ, മാഹിയ ശശി, സുപ്രീം സുന്ദർ എന്നിവരാണ്. അഖിൽ ജോർജ് ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിൽ ഷമീർ മുഹമ്മദ് എഡിറ്റിംഗ് നിർവഹിച്ചിരിക്കുന്നു.

mega hit movie kodathisamaksham balan vakkeel

HariPriya PB :