ലാൽ ജോസിന്റെ മകളുടെ വിവാഹത്തിന് താരമായത് മീനാക്ഷി !

ലാൽ ജോസിന്റെ മകളുടെ വിവാഹം ആഘോഷപൂർവം നടത്തിയിരിക്കുകയാണ് താരങ്ങൾ. സ്വന്തം കുടുംബത്തിലെ ചന്ദൻഗെന്ന പോലെയാണ് കുഞ്ചാക്കോ ബോബനും മറ്റു താരങ്ങളും കല്യാണം ആഘോഷമാക്കിയത്. ഇപ്പോൾ സമൂഹ മാധ്യമങ്ങളിലെ താരം മീനാക്ഷിയാണ്. ദിലീപും മീനാക്ഷിയുമാണ് ചടങ്ങിൽ പങ്കെടുക്കാൻ എത്തിയത്.

പള്ളിയിലെ ചടങ്ങിൽ സംബന്ധിച്ച ഇരുവരും നവ ദമ്പതികൾക്ക് ആശംസകൾ നേർന്നാണ് മടങ്ങിയത്. തുടർന്ന് നടന്ന വിവാഹ റിസപ്ഷനിൽ മലയാളസിനിമയിലെ പ്രമുഖ താരങ്ങളെല്ലാം പങ്കെടുത്തിരുന്നു.

മീനാക്ഷി കൂടുതൽ സുന്ദരിയായി എന്നാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വരുന്ന കമന്റുകൾ. ചെന്നൈയിൽ മെഡിസിന് പഠിക്കുകയാണ് മീനാക്ഷി .

meenakshi dileep at lal jose’s daughter marriage

Sruthi S :