ചട്ടക്കാരി എന്ന സിനിമിയിലൂടെ പ്രേക്ഷക മനസ്സ് കീഴടക്കിയ നടൻ ഹേമന്ത് വിവാഹിതനാകുന്നു

ചട്ടക്കാരി , ഡോക്ടർ ലൗ എന്നീ സിനിമയിലൂടെ മലയാളികൾക്ക് സുപരിചിതനായ നടൻ ഹേമന്ത് മേനോന്‍ ഇന്ന് വിവാഹിതനാകുന്നു. നിലീനയാണ് വധു. കൊച്ചി കലൂര്‍ ഭാസ്‌കരീയം കണ്‍വെന്‍ഷന്‍ സെന്ററില്‍ വച്ചാണ് വിവാഹചടങ്ങുകള്‍ നടക്കുന്നത്.ഫാസില്‍ സംവിധാനം ചെയ്ത ലിവിങ് ടുഗദര്‍ എന്ന ചിത്രത്തിലൂടെയാണ് ഹേമന്ത് സിനിമാ രംഗത്തേയ്ക്ക് എത്തിയെങ്കിലും ചട്ടക്കാരി, ഡോക്ടർ ലൗ എന്നീ സിനിമകളാണ് ഹേമന്തിനെ ശ്രദ്ധേയനായത്.

ഇക്കഴിഞ്ഞ ഏപ്രിലായിരുന്നു ഹേമന്തിന്റെ വിവാഹനിശ്ചയം നടന്നത് . വിവാഹിതനാകുന്നുവെന്ന വിവരം അദ്ദേഹം ആരാധകരുമായി പങ്കുവച്ചിരുന്നു.ഓര്‍ഡിനറി, അയാളും ഞാനും തമ്മില്‍, ചട്ടക്കാരി, നിര്‍ണായകം തുടങ്ങിയ ചിത്രങ്ങളില്‍ വേഷമിട്ടു. കഴിഞ്ഞ ഏപ്രില്‍ മാസത്തില്‍ ഹേമന്തിന്റെ വിവാഹനിശ്ചയം നടത്തിയിരുന്നു. വിവാഹിതനാകുന്നുവെന്ന വിവരം അദ്ദേഹം ആരാധകരുമായി പങ്കുവച്ചിരുന്നു.

hemanth actor – cinema – getting into wedding

Noora T Noora T :