മാധ്യമങ്ങളോട് സംസാരിക്കാൻ ആവേശത്തോടെയെത്തിയ ടൈഗർ ഷെറോഫ് ; എന്തെങ്കിലും ചോദിക്കു എന്ന് പറഞ്ഞിട്ട് പോലും കണ്ടതായി ഭാവിക്കാതെ മാധ്യമങ്ങൾ ;അപമാനിതനായി താരം ..

മാധ്യമങ്ങളോട് സംസാരിക്കാൻ ആവേശത്തോടെയെത്തിയ ടൈഗർ ഷെറോഫ് ; എന്തെങ്കിലും ചോദിക്കു എന്ന് പറഞ്ഞിട്ട് പോലും കണ്ടതായി ഭാവിക്കാതെ മാധ്യമങ്ങൾ ; അപമാനിതനായി താരം

ജാക്കി ഷെറോഫിന്റെ മകനും ഹിന്ദി സിനിമയുടെ പുതിയ താരോദയവുമാണ് ടൈഗർ ഷെറോഫ്. ജിം ബോഡിയും കിടിലൻ ഡാൻസുമായി ആരാധകരെ കയ്യിലെടുത്ത നടനാണ് ടൈഗർ . ഹീറോ പാന്റിയിലൂടെ അരങ്ങേറ്റം കുറിച്ച ടൈഗർ ശ്രദ്ധേയനായത് ബാഗിയിലൂടെയാണ് . 2016 ൽ പുറത്തിറങ്ങിയ ബാഗിക്ക് രണ്ടു വർഷത്തിന് ശേഷം രണ്ടാം ഭാഗവും ഇറങ്ങി.

മറ്റു ചിത്രങ്ങളുമായി തന്റെ സിനിമ കരിയർ തുടരുന്ന ടൈഗർ ഷെറോഫ് മാധ്യമങ്ങളെ കാണുന്നത് വിരളമാണ്. എന്നാൽ കഴിഞ്ഞ ദിവസം മാധ്യമങ്ങളോട് സംസാരികാനായി ഒരുക്കിയ വേദിയിൽ ആകെ അപമാനിതനായാണ് ടൈഗർ ഇരുന്നത്. കാരണം മാധ്യമങ്ങളെ ആവേശത്തോടെ അഭിമുഖീകരിക്കാനെത്തിയ ടൈഗർ മാധ്യമ പ്രവർത്തകരോട് എന്തെങ്കിലും ചോദിക്കുവാൻ ഉണ്ടെങ്കിൽ ചോദിക്കുവാൻ പറഞ്ഞു.

എന്നാൽ ഒരാളും അദ്ദേഹത്തെ കണ്ടതായി പോലും ഭാവിച്ചില്ല. മാധ്യമങ്ങളുടെ ചോദ്യങ്ങൾക്കായി കത്ത് നിന്ന് ആകെ ചമ്മിയ അവസ്ഥയിലാണ് ടൈഗർ അവിടം വിട്ടത്. അതോടെ പരിപാടിയിലൂടനീളം ടൈഗർ മൂകനായിരുന്നു.

media insults tiger shroff

Sruthi S :