അവശ കലാകാരന്മാർക്ക് ഗുരുദക്ഷിണ നൽകി ‘തമി’ക്ക് ശുഭാരംഭം ; സെപ്റ്റംബർ 14 മുതൽ ഷൂട്ടിങ് ആരംഭിക്കുന്നു.

അവശ കലാകാരന്മാർക്ക് ഗുരുദക്ഷിണ നൽകി ‘തമി’ക്ക് ശുഭാരംഭം ; സെപ്റ്റംബർ 14 മുതൽ ഷൂട്ടിങ് ആരംഭിക്കുന്നു.

നവാഗതനായ കെ ആർ പ്രവീൺ ഷൈൻ ടോം ചാക്കോയെ നായകനാക്കി സംവിധാനം ചെയ്യുന്ന ചിത്രമാണ് തമി. തമിയെന്ന സിനിമയുടെ പ്രഖ്യാപനം മുതൽ പൂജ ചടങ്ങുകൾ വരെ വളരെ വ്യത്യസ്തയോടെയാണ് അണിയറ പ്രവർത്തകർ സംഘടിപ്പിച്ചത് . അഭിനയ , സംവിധാന ശില്പ ശാലയിലൂടെ അഭിനേതാക്കളെയും സാങ്കേതിക പ്രവർത്തകരെയും തിരഞ്ഞെടുത്ത തമി , പൂജ ചടങ്ങുകളും ആർഭാടമൊഴിവാക്കിയാണ് നടത്തിയത്.

കോഴിക്കോടുള്ള ലൊക്കേഷനിൽ നടന്ന പൂജ ചടങ്ങിൽ അഭിനേതാക്കളായവർ തന്നെ അവതരണം നടത്തി , മലയാള സിനിമയിൽ നിന്നും മാറി നിൽക്കേണ്ടി വന്ന അഭിനേതാക്കളെയും സാങ്കേതിക പ്രവർത്തകരെയും ആദരിച്ചു . അവശ കലാകാരന്മാർക്ക് ഗുരുദക്ഷിണ നൽകി തുടങ്ങിയ തമിയുടെ പൂജയിൽ പ്രധാന അഭിനേതാവായ ഷൈൻ ടോം ചാക്കോ , ശില്പശാലയിലൂടെ തിരഞ്ഞെടുക്കപ്പെട്ടവർ , മറ്റഭിനേതാക്കളും സാങ്കേതിക പ്രവർത്തകരും പങ്കെടുത്തു.

ചിത്രത്തിന്റെ പൂജ ചടങ്ങുകള്‍ ഉപേക്ഷിച്ച് ആ തുക രണ്ട് അവശ കലാകാരന്‍മാര്‍ക്ക് നൽകുകയായിരുന്നു തമി. വിജയലക്ഷ്മി ബാലന്‍, രാജന്‍ പാടൂര്‍ എന്നിവരാണ് തമിയുടെ ഗുരുദക്ഷിണ സ്വീകരിച്ച് സ്വിച്ച് ഓൺ കർമം നിർവഹിച്ചത്. സെപ്തംബർ 14 മുതൽ ഷൂട്ടിങ് ആരംഭിക്കുന്ന തമിക്കായി ഓരോരുത്തരും കാത്തിരിക്കുകയാണെന്ന് അറിയിച്ചു.

കെ.ആര്‍.പ്രവീണ്‍ തന്നെയാണ് ചിത്രത്തിനായി കഥയും തിരക്കഥയും ഒരുക്കുന്നതും. സന്തോഷ് സി പിള്ള ഛായാഗ്രഹണവും വിശ്വജിത്ത് സംഗീതവും നിര്‍വ്വഹിക്കും. എഡിറ്റിംഗ് നൗഫല്‍ അഹ്മദ്, കല അരുണ്‍ വെഞ്ഞാറമൂട്, മേക്കപ്പ് ലാലു കൂട്ടളിട, കോസ്റ്റിയൂം സഫദ് സെയ്ന്‍, പ്രൊഡക്ഷന്‍ കണ്ട്രോളര്‍ വിനോദ് പരവൂര്‍, വിഎഫ്എക്‌സ് EX3 concepts, കാസ്റ്റിംഗ് ശരണ്‍ എസ്.എസ്, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ വിനയ് ചെന്നിത്തല, അസോസിയേറ്റ് ഡയറക്ടര്‍ രമേഷ് മകരിയം. ഗോപീകൃഷ്ണനും അഖില്‍ കവലിയൂരും ചേര്‍ന്നാണ് സ്‌ക്രിപ്റ്റ് അസോസിയേറ്റ്. ഷാജി ഷോ ഫൈന്‍ ആണ് പ്രോജക്ട് ഡിസൈനര്‍, പവിശങ്കറും രതീഷ് നാരായണനും ചേര്‍ന്നാണ് പബ്ലിസിറ്റി.

thami movie switch on ceremony

Sruthi S :