നാഗകന്യക ഫെയിം മൗനി റോയുടെ ഐറ്റം ഡാന്‍സ് തരംഗമാകുന്നു

നാഗകന്യക ഫെയിം മൗനി റോയുടെ ഐറ്റം ഡാന്‍സ് തരംഗമാകുന്നു

നാഗകന്യകയായി സീരിയലിലൂടെ പ്രശസ്തയായ മുനി റോയ് ഇപ്പോഴിതാ ഐറ്റം ഡാനസിലൂടെ പ്രേഷകരെ ഞെട്ടിച്ചിരിക്കുകയാണ്. കെജിഎഫ് എന്ന ചിത്രത്തിലെ ഗലി ഗലി എന്ന ഗാനത്തിനാണു മൗനിയുടെ ഐറ്റംഡാൻസ്. 18 സേകണ്ട്കള്‍ മാത്രമുള്ള ടീസറാണ് ഇപ്പോൾ എത്തിയത്. ഇന്നലെ പുറത്തിറങ്ങിയ ടീസർ ഇതിനോടകം കണ്ടത് പത്തുലക്ഷത്തിലധികം പേരാണ്.

യുട്യൂബ് ട്രന്റിങ്ങിൽ ഇടംപിടിച്ചിട്ടുണ്ട് സോങ് ടീസർ. യാഷ്. ശൃന്ധി ഷെട്ടി, അയ്യപ്പ, ബി. സുരേഷ്, ശ്രീനിവാസ് മൂർത്തി, അർച്ചന ജോയ്സ് എന്നിവരാണ് ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തന്നത്. പ്രശാന്ത് നീൽ‌ ആണു ചിത്രത്തിന്റെ തിരക്കഥയും സംവിധാനവും. കെജിഎഫ് ഇന്ത്യയിൽ ബ്ലോക്ബസ്റ്റർ ആയിരിക്കുമെന്നാണു പലരുടെയും വിലയിരുത്തൽ.

മൗനി റോയിയുടെ ചുവടുവെപ്പിനെ പ്രശംസിക്കുന്നവരാണ് ഏറെയും. എൺപതുകളിലെ ഹിറ്റ് ചിത്രം ത്രിദേവിലെ ഗാനത്തിനാണ് മൗനിയുടെ നൃത്തം. ജാക്കി ഷറഫും സംഗീത ബിജ്‌ലാനിയും അനശ്വരമാക്കിയ ഗാനമാണ് ഗലി ഗലി. ‘എനിക്കൊപ്പം ഗലി ഗലിക്കു ചുവടുവെക്കൂ’ എന്ന കുറിപ്പോടെയാണു മൗനി സമൂഹമാധ്യമങ്ങളിലൂടെ സോങ് ടീസർ പങ്കുവച്ചത്.

തനിഷ്ക് ബാഗ്ജിയാണ് ‘ഗലി ഗലി’ എന്ന ഗാനത്തിന്റെ പുതിയ വേർഷൻ എത്തിക്കുന്നത്. ആസ്വാദകരെ പിടിച്ചിരുത്തും വിധമാണ് മൗനിയുടെ വരവ്. മൗനിയുടെ ‘സിംപിൾ റോക്ക്’ ലുക്കിലുള്ള ചുവടുവെപ്പുതന്നെയാണു ഗാനത്തിന്റെ ഹൈലൈറ്റ്. ഹിന്ദിക്കു പുറമെ തമിഴ്, തെലുങ്ക്, കന്നട എന്നീ ഭാഷകളിലും ചിത്രം എത്തുന്നുണ്ട്. ഡിസംബർ 21നാണു കെജിഎഫ് തീയറ്ററുകളിലെത്തുക.

വന്‍ വിജയം കൈവരിച്ച സീരിയല്‍ ആണ് നാഗകന്യക.നാഗകന്യക എന്ന സീരിയലിലൂടെയാണ് മൌനി പ്രശസ്തയായത്.

mauni roy item dance in kgf

HariPriya PB :