“അന്ന് ജഗതി ചേട്ടന്റെ പെയറായി ചെറിയ, നല്ലൊരു കഥാപാത്രം എന്നൊക്കെ പറഞ്ഞ് ആന്റണി ശരിക്കും പ്രലോഭിപ്പിച്ചു” – പഴയ കാല നടി നളിനി മനസ് തുറക്കുന്നു

“അന്ന് ജഗതി ചേട്ടന്റെ പെയറായി ചെറിയ, നല്ലൊരു കഥാപാത്രം എന്നൊക്കെ പറഞ്ഞ് ആന്റണി ശരിക്കും പ്രലോഭിപ്പിച്ചു” – പഴയ കാല നടി നളിനി മനസ് തുറക്കുന്നു

മലയാള സിനിമയിൽ വളരെ സജീവമായി നിറഞ്ഞു നിന്ന നടിയാണ് നളിനി. ലേഖയുടെ മരണം ഒരു ഫ്ലാഷ് ബാക്കിൽ തുടങ്ങി നവംബറിന്റെ നഷ്ടം, ആവനാഴി, ഭൂമിയിലെ രാജാക്കന്‍മാര്‍ അങ്ങനെ ഒട്ടേറെ വമ്പൻ ചിത്രങ്ങളുടെ ഭാഗമാകാൻ നളിനിക്ക് സാധിച്ചു. സിനിമയില്‍ തിളങ്ങി നില്‍ക്കുമ്പോഴായിരുന്നു വിവാഹം. ആറ് വര്‍ഷം കൊണ്ട് നായികയായി. വിവിധ ഭാഷകളില്‍ 120-ല്‍ അധികം ചിത്രങ്ങള്‍ ചെയ്ത കാലം. വിവാഹശേഷം അഭിനയം വേണ്ട എന്നത് സ്വന്തം തീരുമാനമായിരുന്നു. രണ്ടു മക്കൾ ഉണ്ടെങ്കിലും വിവാഹം പരാജയമായി .അതിനെപ്പറ്റി നളിനി മനസ് തുറക്കുന്നു.

ഡിവോഴ്‌സ് നല്‍കിയ ഷോക്കിലിരിക്കുമ്പോഴാണ് ആന്റണി പെരുമ്പാവൂര്‍ രാവണപ്രഭുവിലേക്ക് വിളിക്കുന്നത്. മോഹന്‍ലാലിന്റെ സിനിമ, രഞ്ജിത്തിന്റെ രചന, ജഗതി ചേട്ടന്റെ പെയറായി ചെറിയ, നല്ലൊരു കഥാപാത്രം എന്നൊക്കെ പറഞ്ഞ് ആന്റണി ശരിക്കും പ്രലോഭിപ്പിച്ചു. മനസ്സു തകര്‍ന്ന സമയമായതിനാല്‍ തിരിച്ചുവരവിനെക്കുറിച്ചോ അഭിനയത്തെക്കുറിച്ചോ ഒന്നുംചിന്തിക്കാവുന്ന അവസ്ഥയിലായിരുന്നില്ല. ആന്റണിയുടെ ക്ഷണം സ്‌നേഹപൂര്‍വം നിഷേധിച്ചെങ്കിലും അമ്മപോയി ചെയ്യൂ, ഒരു റിലീഫ് ആയിരിക്കും എന്ന് മക്കള്‍ നിര്‍ബന്ധിച്ചു.

അങ്ങനെയാണ് ഡേറ്റ് നല്‍കുന്നത്.ആ സിനിമയില്‍ അഭിനയിച്ചു കൊണ്ടിരിക്കെ തമിഴ്, തെലുങ്ക് സീരിയലുകളില്‍ നിന്ന് ഓഫറുകള്‍ വന്നുകൊണ്ടിരുന്നു. സിനിമയില്‍ ചെയ്യാത്ത വെറൈറ്റി ക്യാരക്ടറുകള്‍ സീരിയലുകളില്‍
തേടിയെത്തി. വര്‍ഷം, സ്ഫടികം, കന്യാധനം എന്നീ പരമ്പരകള്‍ മലയാളത്തില്‍ ചെയ്തു, കന്യാധനത്തിലെ ക്രൂരയായ അമ്മായിയമ്മ ഒരുപാട് അഭിനന്ദനങ്ങള്‍ നേടി തന്നു. വില്ലത്തി വേഷങ്ങള്‍ മടുത്തപ്പോഴാണ് കോമഡിയിലേക്ക് തിരിഞ്ഞത്. ” – നളിനി പറയുന്നു.

malayalam actress nalini about ravanaprabhu

Sruthi S :