മാലാഖയെ എടുത്ത് പൊക്കി ദുൽഖർ ; സോഷ്യൽ മീഡിയയിൽ തരംഗം സൃഷ്ടിച്ച് കുഞ്ഞു മറിയത്തിന്റെ അടുത്ത ചിത്രം !

മെഗാസ്റ്റാർ മമ്മൂക്കയ്ക്കും മകൻ ദുൽഖർ സമ്മാനും ആരാധകർ നിരവധി ഉണ്ട്. പക്ഷെ ഇവരേക്കാൾ ആരാധകരുള്ള താരം കുടുംബത്തിലെ കുഞ്ഞു മാലാഖയും ദുൽഖറിന്റെ മകളുമായ മറിയം അമീറാ സൽമാനാണ്. മറിയത്തിന്റെ എന്ത് ഫോട്ടോ സോഷ്യൽ മീഡിയകളിൽ വന്നാലും പെട്ടന്ന് ശ്രദ്ധിക്കപ്പെടും. ഇപ്പോഴിതാ കുഞ്ഞു മറിയത്തെ ഉപ്പയായ ദുൽഖർ എടുത്തുപൊക്കുന്ന ചിത്രമാണ് വൈറൽ ആയിരിക്കുന്നത്.

ഇതിനു മുൻപ് ഉപ്പൂപ്പായുടെ ചിരിച്ചുകൊണ്ടിരിക്കുന്ന മറിയത്തിന്റെ ഫോട്ടോയും വൈറൽ ആയിരുന്നു. ഇത്രയ്ക്കും സ്റ്റൈലിഷ് ആയ ഉപ്പൂപ്പയെ ആർക്കെങ്കിലും കിട്ടുമോ എന്നാണ് ആ ചിത്രത്തിന് എല്ലാവരും അഭിപ്രായപ്പെട്ടത്. ദുല്ഖറിന്റെയും മമ്മൂട്ടിയുടേയും ഫാൻസ്‌ പേജുകളിൽ കുഞ്ഞു മറിയത്തെ എടുത്തുപൊക്കുന്ന ദുല്ഖറിന്റെ ചിത്രമാണ്. ദുൽഖറും കുടുംബവും പങ്കെടുത്ത ഒരു ഫങ്ങ്ഷനിൽ നിന്നുള്ള രസകരമായ ചിത്രമാണ് ഇപ്പോൾ തരംഗമായിരിക്കുന്നത്.

2017 മേയ് അഞ്ചിനായിരുന്നു ദുല്‍ഖര്‍ സല്‍മാന്‍, അമാല്‍ സൂഫിയ ദമ്ബതികള്‍ക്ക് ഒരു പെണ്‍കുഞ്ഞ് പിറക്കുന്നത്. മകള്‍ക്ക് മറിയം അമീറ സല്‍മാന്‍ എന്നായിരുന്നു പേരിട്ടത്. മകളുടെ ജനനത്തോടെ തന്റെ ജീവിതം തന്നെ മാറിയെന്ന് ദുല്‍ഖര്‍ പറഞ്ഞിരുന്നു. മകള്‍ക്കൊപ്പമുള്ള രസകരമായ നിമിഷങ്ങളെല്ലാം സാമൂഹ്യമാധ്യമങ്ങളിലൂടെ ആരാധകര്‍ക്കായി പങ്കുവെക്കാനും ദുല്‍ഖര്‍ മടിക്കാറില്ല. ദുല്‍ഖറിന്റെ മകള്‍ എന്നതിനപ്പുറം മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ കൊച്ചുമകള്‍ ആണെന്നതും മറിയത്തിന് ആരാധകരുടെ എണ്ണം വര്‍ദ്ധിപ്പിച്ചു.

mariyam ameera salman viral photo

HariPriya PB :