ലൂസിഫറിൽ മോഹൻലാലിന്റെ നായികയായി മഞ്ജു വാര്യര്‍.

മോഹൻലാലിൻറെ നായികയാവാൻ വീണ്ടും മഞ്ജു വാര്യര്‍. മലയാളികൾ ഏറെ പ്രതീക്ഷയിൽ കാത്തിരിക്കുന്ന ചിത്രമാണ് ‘ലൂസിഫർ’. മലയാളത്തിന്റെ ബോൾഡ് നടൻ പൃഥ്വിരാജ് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് ലൂസിഫർ.

ലൂസിഫർ മാസ്സ് എന്റര്‍ടൈനര്‍ ആയിരിക്കുമെന്ന് ലൂസിഫറിന്റെ അണിയറപ്രവർത്തകർ പറഞ്ഞിരുന്നു. ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത് മുരളി ഗോപിയാണ്.

ഇപ്പോൾ കിട്ടുന്ന റിപ്പോർട്ടുകളിൽ ചിത്രത്തിൽ മോഹൻലാലിൻറെ നായികയായി മലയാളത്തിന്റെ ലേഡി സൂപ്പർസ്റ്റാർ മഞ്ജു വാര്യറാണെന്നാണ് ഇപ്പോൾ ലഭിക്കുന്ന റിപ്പോർട്ടുകളിൽ.

ചിത്രത്തിലെ മറ്റു താരങ്ങളെ കുറിച്ച് സിനിമയുടെ അണിയറ പ്രവർത്തകർ പുറത്തുവിട്ടിട്ടില്ല. ഉടൻ തന്നെ താരങ്ങളെ കുറിച്ച് പുറത്തുവിടുമെന്ന് പ്രതീക്ഷയിലാണ് മലയാളി പ്രേക്ഷകർ.

 

ചിത്രത്തിന്റെ ബാക്കി ഒരുക്കങ്ങളെല്ലാം പൂർത്തിയാക്കിയിട്ടുണ്ട്. ജൂൺ ആദ്യത്തോടെ ഷൂട്ടിംഗ് ആരംഭിക്കുമെന്നാണ് ഇപ്പോൾ ലഭിക്കുന്ന സൂചന. അതുകൊണ്ട് തന്നെ ആ സമയം കൊണ്ട് മോഹൻലാലിന്റേയും പൃഥ്വിരാജിന്റെയും ബാക്കി നിൽക്കുന്ന സിനിമകൾ പൂർത്തീകരിക്കും.

ചിത്രം ക്രിസ്തുമസിന് പുറത്തുവരും. ചിത്രത്തില്‍ മോഹന്‍ലാലിന്റെ വില്ലനായി യുവതരങ്ങളായ ടോവിനോയെ ഇന്ദ്രജിത്തോ എത്തുമെന്ന് വാര്‍ത്ത വന്നിരുന്നു. ആരാധകര്‍ ഏറെ കാത്തിരിക്കുന്ന ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത് മുരളി ഗോപിയാണ്. ആന്റണി പെരുമ്പാവൂര്‍ ആണ് നിര്‍മാണം.

Noora T Noora T :