വിചാരിച്ചതിലും കഷ്ടമണ്…. ഇവരില്‍ പലര്‍ക്കും ഇനി വീടുണ്ടാകില്ല, കുടിക്കാന്‍ വെള്ളവും! ഈ വലിയ പ്രളയത്തിന് പോലും അവരുടെ പുഞ്ചിരി മായ്ക്കാനായിട്ടില്ല….. ഇതാണ് അവരുടെ ജീവിതം എന്ന് എന്നെ പഠിപ്പിക്കുകയാണ്: മഞ്ജു വാര്യര്‍

വിചാരിച്ചതിലും കഷ്ടമണ്…. ഇവരില്‍ പലര്‍ക്കും ഇനി വീടുണ്ടാകില്ല, കുടിക്കാന്‍ വെള്ളവും! ഈ വലിയ പ്രളയത്തിന് പോലും അവരുടെ പുഞ്ചിരി മായ്ക്കാനായിട്ടില്ല….. ഇതാണ് അവരുടെ ജീവിതം എന്ന് എന്നെ പഠിപ്പിക്കുകയാണ്: മഞ്ജു വാര്യര്‍

ആലപ്പുഴയിലെ പ്രളയ ബാധിത പ്രദേശം സന്ദര്‍ശിച്ച് മഞ്ജു വാര്യര്‍. ഈ യാത്രയ്ക്ക് ശേഷം മഞ്ജു വാര്യര്‍ വളരെ നിരാശയിലാണ്. നിശബ്ദതയിലാണ്. ദുരിത മേഖലകളില്‍ പലപ്പോഴും വി.ഐ.പികളുടെ സന്ദര്‍ശനം ക്യാമറകള്‍ക്കപ്പുറം നീളാറില്ല. എന്നാല്‍ മഞ്ജു വാര്യരുടെ സന്ദര്‍ശനം സൂര്യാസ്തമനം വരെ നീണ്ടു നിന്നു. അവിടെയുള്ള ഒരോരുത്തരുടെയും വീടുകളിലേയ്ക്ക് മഞ്ജുവിനെ കൂട്ടിക്കൊണ്ടു പോയി.

ദുരിതബാധിത മേഖല സന്ദര്‍ശിച്ച ശേഷം മഞ്ജു വാര്യര്‍ പറയുന്നു. ഇത് വിചാരിച്ചതിലും കഷ്ടമണ്. ഇവരില്‍ പലര്‍ക്കും ഇനി വീടുണ്ടാകില്ല. കുടിക്കാന്‍ വെള്ളവുമുണ്ടാകില്ല, കുട്ടികള്‍ കുറെ കാലത്തേയ്ക്ക് സ്‌കൂളില്‍ പോകില്ല. വീടുമുഴുവന്‍ മുങ്ങിക്കിടക്കുന്നത് കാണേണ്ടിവരുന്നത് വല്ലാത്ത സങ്കടമാണ്. നമ്മള്‍ ഈ ചെയ്തതു കൊണ്ടൊന്നും ഒന്നുമാകില്ല. പക്ഷേ ആ ചെറിയ കാര്യം പോലും ഇവിടെ വലിയ അനുഗ്രഹമാണ്. ഇതിലൂടെ കടന്നുപോമ്പോള്‍ നമുക്കു മനസ്സിലാകും നാം ജീവിക്കുന്നതു എല്ലാ സൗകര്യങ്ങളുടെയും നടുവിലാണെന്ന്. യാത്ര തുടങ്ങുമുമ്പേ മഞ്ജു പറഞ്ഞിരുന്നു.


അവിടെ എത്താനായി എന്നതു തന്നെ എന്റെ വ്യക്തി ജീവിതത്തിലെ വലിയ കാര്യമാണെന്നും മഞ്ജു പറയുന്നു. ഞാന്‍ കാരണം അവര്‍ക്കു സന്തോഷം കിട്ടുന്നുണ്ടെങ്കില്‍ അതു എനിക്കുള്ള അനുഗ്രഹം. ചുറ്റും വെള്ളം മൂടി കിടക്കുമ്പോള്‍ പരാതികളില്ലാതെ, കൊടുത്ത പാക്കറ്റില്‍ എന്താണെന്ന് നോക്കുക പോലും ചെയ്യാതെ ചിരിച്ചുകൊണ്ടു കൈ കൂപ്പിനില്‍ക്കുന്ന എത്രയോ പ്രായമായ മുഖങ്ങള്‍ ഇപ്പോള്‍ മനസ്സിലുണ്ട്. ഈ വലിയ പ്രളയത്തിനു പോലും അവരുടെ പുഞ്ചിരി മായ്ക്കാനായിട്ടില്ല. കിട്ടുന്ന ചെറിയ പൊതി പോലും തൃപ്തിയുടെ വലിയ കെട്ടുകളാണ്. ഇതാണ് ജീവിതമെന്ന് അവര്‍ തന്നെ പഠിപ്പിക്കുകയാണെന്ന് മഞ്ജു വാര്യര്‍ പറയുന്നു.

Manju Warrier about Kuttandu flood affected peoples

Farsana Jaleel :