ചന്ദ്രലേഖയിൽ എന്നെ വിളിച്ചിരുന്നു; അത് ചെയ്യാൻ സാധിച്ചില്ല; മനസ്സ് തുറന്ന് മഞ്ജു വാരിയർ

മലയാളത്തിലെ ലേഡി സൂപ്പർ സ്റ്റാർ മഞ്ജുവാരിയർ 25 വർഷത്തെ സിനിമാ ജീവിതത്തിനിടയിൽ ഇതാദ്യമായി സംവിധായകൻ പ്രിയദർശനൊപ്പം ഒന്നിക്കുകയാണ്. പ്രയദര്ശന് മോഹൻലാൽ കൂട്ട് കെട്ടിൽ പുറത്തിറങ്ങാനിരിക്കുന്ന ചിത്രമാണ് മരയ്ക്കാർ അറബിക്കടലിന്റെ സിംഹം. കുഞ്ഞാലി മരക്കാര്‍ നാലാമന്റെ ജീവിതകഥയെ ആധാരമാക്കി ഒരുക്കുന്ന ചിത്രത്തിൽ
സുബൈദ എന്ന കഥാപാത്രത്തെ മഞ്ജു അവതരിപ്പിക്കുന്നു.

ഫാസിൽ നിർമ്മിച്ച് പ്രിയദർശന്റെ സംവിധാനത്തിൽ 1997 ൽ പുറത്തിറങ്ങിയ ചന്ദ്രലേഖയിൽ തന്നെ ഒരു പ്രധാനകഥാപാത്രമായി പ്രിയൻ സർ പരിഗണിച്ചിരുന്നു. എന്നാൽ പല കാരണങ്ങളാൽ അത് നടന്നില്ല. ആ സങ്കടം തനിക്കിപ്പോഴും ഉണ്ടെന്ന് മഞ്ജു പറയുന്നു. കുഞ്ഞാലിമരക്കാറിന്റെ വിശേഷങ്ങള്‍ പങ്കുവയ്ക്കുന്നതിനിടെ മഞ്ജു അതെക്കുറിച്ച് മനസ്സു തുറന്നത്

മഞ്ജുവിന്റെ വാക്കുകള്‍

എന്റെ ബാല്യകാലം വര്‍ണാഭമാക്കിയ സിനിമകളാണ് പ്രിയദര്‍ശന്‍ മോഹന്‍ലാല്‍ കൂട്ടുക്കെട്ടില്‍ പിറന്നത്. ചിത്രം, കിലുക്കം പോലുള്ള സിനിമകള്‍, കാലാപാനി അങ്ങനെ അത് ഏത് വിഭാഗത്തില്‍പെട്ട സിനിമകളാണെങ്കിലും അതൊക്കെ പ്രിയപ്പെട്ടതാണ്. പിന്നീട് ഞാന്‍ സിനിമയില്‍ എത്തിയപ്പോഴും പ്രിയദര്‍ശന്‍ സാറിനൊപ്പം പ്രവര്‍ത്തിക്കാന്‍ സാധിച്ചിരുന്നില്ല.

ചന്ദ്രലേഖ എന്ന സിനിമയില്‍ അഭിനയിക്കാന്‍ അവസരം കിട്ടിയെങ്കിലും എനിക്ക് അന്ന് അത് ചെയ്യാന്‍ സാധിച്ചില്ല. അതിന്റെ സങ്കടം ഇപ്പോഴുമുണ്ട്. പിന്നീട് വര്‍ഷങ്ങള്‍ക്ക് ശേഷം അതിനുള്ള അവസരം കിട്ടിയത് കുഞ്ഞാലിമരയ്ക്കാറിലാണ്. ഞാന്‍ മനസ്സിലാക്കിയത് വച്ച് മലയാള സിനിമയില്‍ ഇതുവരെ ഉണ്ടായതില്‍ ഏറ്റവും വലിയ ചിത്രമാണ് മരയ്ക്കാര്‍. ഈ മഹാപ്രതിഭകള്‍ക്കൊപ്പം സിനിമ ചെയ്യാന്‍ കഴിഞ്ഞത് എന്റെ ഭാഗ്യമായി ഞാന്‍ കരുതുന്നു. പ്രഗത്ഭ താരങ്ങളും സാങ്കേതിക പ്രവര്‍ത്തകരും പ്രവര്‍ത്തിക്കുന്നു.

സിനിമയില്‍ വളരെ പ്രാധാന്യമുള്ള കഥാപാത്രത്തെയാണ് ഞാന്‍ അവതരിപ്പിക്കുന്നത്. ഈ സിനിമ നമ്മളെ എല്ലാവരെയും അദ്ഭുതപ്പെടുത്തും. നിങ്ങള്‍ക്കൊപ്പം ഈ സിനിമ തിയറ്ററില്‍ പോയി കാണാന്‍ ഏറെ ആകാംക്ഷയോടെ ഞാനും കാത്തിരിക്കുന്നു- മഞ്ജു പറഞ്ഞു.

1980 കളുടെ അവസാനത്തിലും 1990 കളുടെ തുടക്കത്തിലും ജനപ്രിയമായിരുന്ന ശ്രീനിവാസൻ – മോഹൻലാൽ ജോടിയുടെ കുറച്ച് വർഷങ്ങൾക്ക് ശേഷമുള്ള തിരിച്ചുവരവായിരുന്നു ഈ ചിത്രം.പ്രിയദർശൻ – മോഹൻലാൽ ടീമിന്റെ താളവട്ടം, ചിത്രം , കിലുക്കം, അദ്വൈതം , തേന്മാവിൻ കൊമ്പത്ത് എന്നിവക്ക് ശേഷം ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ ആറാമത്തെ ചിത്രമായിരുന്നു ഇത്.

മലയാള സിനിമാ ചരിത്രത്തിലെ ഏറ്റവും വലിയ പ്രൊജക്റ്റ് ആയി നൂറു കോടി രൂപ ബജറ്റില്‍ ആണ് മരക്കാർ ഒരുക്കിയിരിക്കുന്നത്. ആശീര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍, കോണ്‍ഫിഡന്റ് ഗ്രൂപ്പിന്റെ ബാനറില്‍ ഡോക്ടര്‍ സി ജെ റോയ്, മൂണ്‍ ഷോട്ട് എന്റെര്‍റ്റൈന്മെന്റിന്റെ ബാനറില്‍ സന്തോഷ് ടി കുരുവിള എന്നിവര്‍ ചേര്‍ന്നാണ് ഈ ചിത്രം നിര്‍മ്മിക്കുന്നത്.

മധു, പ്രണവ് മോഹന്‍ലാല്‍, തെന്നിന്ത്യൻ താരം പ്രഭു, ബോളുവുഡ് നടൻ സുനില്‍ ഷെട്ടി, നെടുമുടി വേണു, സുഹാസിനി തുടങ്ങി വന്‍ താരനിര തന്നെ ചിത്രത്തിലുണ്ട്. മോഹന്‍ലാലിന്റെ ബാല്യകാലം അവതരിപ്പിക്കുന്നതാകട്ടെ പ്രണവ് മോഹൻലാൽ ആണ്. സുനില്‍ ഷെട്ടി, അര്‍ജുന്‍ സര്‍ജ, ബാബുരാജ് തുടങ്ങിയവരും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. സംവിധായകന്‍ ഫാസിലും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. ചിത്രം മലയാളത്തോടൊപ്പം തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലും മൊഴിമാറ്റി പ്രദര്‍ശനത്തിനെത്തിക്കും.

ചിത്രത്തിൽ ഇവരുടെ ലുക്കുകൾ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിരുന്നു. സംവിധായകന്‍ ഫാസിലും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. ചിത്രം മലയാളത്തോടൊപ്പം തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലും മൊഴിമാറ്റി പ്രദര്‍ശനത്തിനെത്തിക്കും.

manju

Noora T Noora T :