രജനികാന്തിനും വിജയ് സേതുപതിക്കുമൊപ്പം പേട്ടയിൽ മണികണ്ഠൻ ആചാരിയും !!

രജനികാന്തിനും വിജയ് സേതുപതിക്കുമൊപ്പം പേട്ടയിൽ മണികണ്ഠൻ ആചാരിയും !!

രജനികാന്തിന്റെ വില്ലനായി വിജയ് സേതുപതി എത്തുന്ന കാർത്തിക് സുബ്ബരാജ് ചിത്രം പേട്ടയിൽ മലയാളിതാരം മണികണ്ഠനും.കമ്മട്ടിപ്പാടം എന്ന ചിത്രത്തിലെ അഭിനയത്തിന് സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് നേടിയ നടനാണ് മണികണ്ഠന്‍ ആചാരി. വിജയ് സേതുപതിക്കൊപ്പമുള്ള ചിത്രം പങ്കുവെച്ചുകൊണ്ടാണ് മണികണ്ഠന്‍ വാര്‍ത്ത പങ്കുവെച്ചത്.

കഴിഞ്ഞ ദിവസം പേട്ടയുടെ മോഷന്‍ പോസ്റ്റര്‍ പുറത്തുവിട്ടിരുന്നു. ചിത്രത്തില്‍ സ്‌റ്റൈലിഷ് ലുക്കിലാണ് രജനീകാന്ത് പ്രത്യക്ഷപ്പെടുന്നത്. അനിരുദ്ധ് രവിചന്ദറാണ് പശ്ചാത്തല സംഗീതം നല്‍കുന്നത്. വിജയ് സേതുപതി, നവാസുദ്ദീന്‍ സിദ്ദിഖി, ബോബി സിംഹ, സിമ്രാന്‍, തൃഷ, മേഘ ആകാശ്, ഗുരു സോമസുന്ദരം, മുനിഷ്‌കന്ത് രാംദോസ്, സനന്ദ് റെഡ്ഡി, ദീപക് പരമേശ് എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്.

പീറ്റര്‍ ഹെയ്‌നാണ് ചിത്രത്തിനായി സംഘട്ടനം ഒരുക്കുന്നത്. സണ്‍ പിക്‌ചേഴ്‌സ് ഫിലിംസിന്റെ ബാനറില്‍ കലാനിധി മാരനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. രജനിക്ക് വില്ലനാകാന്‍ പോവുന്നതിന്റെ സന്തോഷം മുമ്പ് വിജയ് സേതുപതി പങ്കുവെച്ചിരുന്നു.

manikandan achari in rajinikanth’s petta

Sruthi S :