കണ്ണിൽ നോക്കി പ്രണയിച്ച് ചാക്കോച്ചനും നിമിഷയും !! മംഗല്യം തന്തുനാനേനയുടെ അടുത്ത പോസ്റ്റർ പുറത്തിറങ്ങി….

കണ്ണിൽ നോക്കി പ്രണയിച്ച് ചാക്കോച്ചനും നിമിഷയും !! മംഗല്യം തന്തുനാനേനയുടെ അടുത്ത പോസ്റ്റർ പുറത്തിറങ്ങി….

കുഞ്ചാക്കോ ബോബൻ, നിമിഷ സജയൻ എന്നിവരെ പ്രധാന താരങ്ങളാക്കി നവാഗതയായ സൗമ്യ സദാനന്ദൻ സംവിധാനം ചെയ്യുന്ന സിനിമയാണ് മംഗല്യം തന്തുനാനേന. ജവാൻ ഓഫ് വെള്ളിമല, ഓലപ്പീപ്പി, കെയർ ഓഫ് സൈറാ ബാനു തുടങ്ങി നിരവധി സിനിമകളിൽ സൗമ്യ സഹസംവിധായികയായി പ്രവർത്തിച്ചിട്ടുണ്ട്.

ശാന്തികൃഷ്ണ, ഹരീഷ് കണാരന്‍, അലന്‍സിയര്‍, വിജയരാഘവന്‍, എസ്.കെ. മിനി, സലിംകുമാര്‍, സുനില്‍ സുഗത, അശോകന്‍, മാമുക്കോയ, സൗബിന്‍ ഷാഹിര്‍, ഡോ. റോണി, ലിയോണ, കൊച്ചുപ്രേമന്‍ തുടങ്ങിയവരും ചിത്രത്തിലുണ്ട്.

സയനോര ഫിലിപ്പ്, രേവാ, അസിം റോഷന്‍, എസ്. ശങ്കര്‍സ് എന്നിവര്‍ ചേർന്നാണ് ചിത്രത്തിന് സംഗീതമൊരുക്കിയിരിക്കുന്നത്. അരവിന്ദ് കൃഷ്ണയാണ് ഛായാഗ്രാഹകൻ. എഡിറ്റർ ക്രിസ്റ്റി സെബാസ്റ്റ്യൻ. ഈ മാസം 20ന് ചിത്രം തിയ്യേറ്ററിലെത്തും.

Mangalyam Thanthunanena new poster released

Abhishek G S :